HomeNewsWorldചൈനയുടെ ഇപ്പോഴത്തെ അവസ്ഥയെ പരിഹസിച്ച് പാകിസ്ഥാൻ വീഡിയോ

ചൈനയുടെ ഇപ്പോഴത്തെ അവസ്ഥയെ പരിഹസിച്ച് പാകിസ്ഥാൻ വീഡിയോ



ഇന്ത്യ – ചൈന അതിർത്തിയിലെ സംഘർഷം നിലനിൽക്കെ സോഷ്യൽ മീഡിയയെ ചിരിപ്പിക്കുകയാണ് ഒരു വീഡിയോ. പുതുതായി ചൈനീസ് ലിബറേഷൻ ആർമിയിൽ ചേർന്ന സൈനികർ ഇന്ത്യ ചൈന അതിർത്തിയിലേക്ക് അയക്കപ്പെടുന്നു എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ ഫെയ്സ്ബുക്കിൽ – പോസ്റ്റ് ചെയ്തിരിക്കുന്നത്.

പാകിസ്ഥാനി കൊമേഡിയൻ സയ്യിദ് ഹമീദാണ് ഈ വീഡിയോ ഫെയ്സ്ബുക്ക് പേജിൽ അപ്ലോഡ് ചെയ്തത്. കഴിഞ്ഞ ഞായറാഴ്ച മുതലാണ് ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കാൻ തുടങ്ങിയത്. ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമിയിലെ പുതിയ അംഗങ്ങൾ കയറിയ ബസിലെ കാഴ്ചയാണ് ഇതെന്ന് വീഡിയോയിലെ തലകെട്ടിൽ പറയുന്നു. ചൈനയെ പിന്തുണക്കുന്ന പാകിസ്ഥാന്റെ വീഡിയോ ആണിത്.

“ഇന്ത്യൻ സൈന്യത്തെ നേരിടാൻ സൈനികരെ ലഡാക്ക് ബോർഡറിലേക്ക് മാറ്റിയ ശേഷം ബീജിംഗ് മിലിട്ടറി സ്റ്റേഷനിൽ നിന്നുള്ള എക്സ്ക്ലൂസീവ് വീഡിയോ ചൈനയുടെ ഒരുകുട്ടി നയം നമ്മുടെ ചൈനീസ് സഹോദരങ്ങളുടെ പ്രചോദന നിലയെ ഗുരുതരമായി ബാധിക്കുന്നു. ഞങ്ങൾ പാകിസ്താൻ നിങ്ങളെ ചൈനയെ പിന്തുണയ്ക്കുന്നു. ധൈര്യമായിരിക്കുക” – എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.



Pakistan video mocks Chinese soldiers deployed to Indian border

https://www.facebook.com/watch/?v=2680500612201596&extid=jJcaxOIfMkTGgceT
Stay Connected
16,985FansLike
2,048FollowersFollow
2,458FollowersFollow
Must Read
- Advertisement -
Related News
- Advertisement -