HomeNewsWorldകൊറോണ വൈറസ് ഉത്തരവുകൾ ലംഘിച്ച് പള്ളികളിൽ പ്രാർത്ഥന നടത്തുമെന്ന് പാക്കിസ്ഥാനിൽ നേതാക്കളുടെ പരസ്യ പ്രഖ്യാപനം.

കൊറോണ വൈറസ് ഉത്തരവുകൾ ലംഘിച്ച് പള്ളികളിൽ പ്രാർത്ഥന നടത്തുമെന്ന് പാക്കിസ്ഥാനിൽ നേതാക്കളുടെ പരസ്യ പ്രഖ്യാപനം.

Pakistani leaders announce prayers at mosques in violation of corona virus orders


പാക്കിസ്ഥാനിൽ എല്ലാ സർക്കാർ നിർദ്ദേശങ്ങളും ലംഘിച്ച് പള്ളികളിൽ നിസ്‌കാരം നടത്തുമെന്ന് പുരോഹിതർ. കഴിഞ്ഞ ദിവസം പള്ളികളുമായി ബന്ധപ്പെട്ട നേതാക്കൾ കറാച്ചിയിൽ ഒത്തുകൂടി നിസ്‌കാര ചടങ്ങുകൾ ഉൾപ്പെടെ നടത്തുമെന്ന് മാധ്യമങ്ങളെ അറിയിക്കുകയായിരുന്നു. നിസ്‌കാരങ്ങൾ ഒഴിവാക്കി പള്ളികൾ ഇങ്ങനെ അടച്ചിടുന്നത് തുടരാൻ ആകില്ല എന്ന് അവർ വ്യക്തമാക്കി.

പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഇവരുമായി ചർച്ച നടത്താനിരിക്കുകയാണ്. ഏപ്രിൽ 30 വരെയാണ് പാക്കിസ്ഥാനിൽ ലോക്ക് ഡൗൺ. ഈ ലോക്ക് ഡൗൺ സമയത്തും പള്ളികളിൽ നിസ്കാരം നടക്കുന്നുണ്ട്. സുരക്ഷാ മുൻകരുതലുകൾ ഒന്നുമില്ലാതെ ആളുകൾ ഒത്തുകൂടുന്നത് സർക്കാരിന് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്.

ഇതുവരെ 6000 പേർക്കാണ് പാക്കിസ്ഥാനിൽ കോവിഡ് സ്ഥിരീകരിച്ചത്. 107 പേർ മരിച്ചു.



Stay Connected
16,985FansLike
2,048FollowersFollow
2,458FollowersFollow
Must Read
- Advertisement -
Related News
- Advertisement -