HomeNewsWorldചൈനയ്ക്ക് മുന്നറിയിപ്പുമായി ട്രംപ്; യൂറോപ്പിൽ മരണം ഒരു ലക്ഷ്യത്തിലേക്ക്

ചൈനയ്ക്ക് മുന്നറിയിപ്പുമായി ട്രംപ്; യൂറോപ്പിൽ മരണം ഒരു ലക്ഷ്യത്തിലേക്ക്

donald trump warning china


യൂറോപ്പിൽ മരണം ഒരുലക്ഷത്തിലേക്ക് അടുക്കുമ്പോൾ ചൈനക്ക് മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ്‌ ട്രംപ്. ലോകം മുഴുവനും വ്യാപിച്ച ഈ മഹാമാരിയെ അത് വ്യാപിക്കുന്നതിന് മുൻപേ തടുക്കാമായിരുന്നു, പക്ഷെ നിങ്ങൾ അത് ചെയ്തില്ല.

നിങ്ങൾ കാരണം ലോകം മുഴുവനും ഇപ്പോൾ ദുരിതത്തിൽ ആണ്. ഇതിൻ്റെ പരിണിതഫലങ്ങൾ നിങ്ങൾ അനുഭവിക്കേണ്ടി വരും. ട്രംപ് വ്യക്തമാക്കി.

ഏത് രീതിയിൽ ഉള്ള പരിണിതഫലങ്ങൾ ആണ് അനുഭവിക്കേണ്ടി വരുന്നതെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. “ചൈന ഇപ്പോൾ നാണക്കേടിൽ ആണ്. കൊറോണ വ്യാപനം അവർ അറിയാതെ പറ്റിയ വീഴ്ച്ചയാണോ അതോ മനപ്പൂർവ്വം അറിഞ്ഞു കൊണ്ട് ചെയ്തതാണോ എന്നതാണ് അറിയേണ്ടത്”. ട്രംപ് ചൈനയോട് ചോദിക്കുന്നു.



നേരത്തെ ട്രംപ് ചൈനയുടെ മരണ സംഖ്യയെക്കുറിച്ച് പറഞ്ഞിരുന്നു. ചൈന നൽകുന്ന റിപ്പോർട്ട് തെറ്റാണ് അമേരിക്കയുടെ ഇരട്ടിയിലധികം മരണം ചൈനയിൽ സംഭവിച്ചിട്ടുണ്ടെന്നും എന്നാൽ ചൈന വസ്തുതകൾക്ക് വിരുദ്ധവും ധാർമികത ഇല്ലാത്ത കണക്കുകളും ആണ് പുറത്തു വിടുന്നതെന്ന് ട്രംപ് പറഞ്ഞു.

ഓരോ രാജ്യങ്ങളിലെയും ഒരു ലക്ഷം പേർക്ക് രോഗം ബാധിക്കുമ്പോൾ അവരിൽ മരിക്കുന്ന രോഗികളുടെ മരണനിരക്ക് കണക്കാക്കുമ്പോൾ ചൈനയിലെ മരണനിരക്ക് വളരെ കുറവാണ്. ഇത് യാഥാർഥ്യവുമായി പൊരുത്തപ്പെടുന്നില്ല.

യു. എസിൽ. കൊറോണ വൈറസ് കേസുകൾ ഏഴ് ലക്ഷം കഴിഞ്ഞു, മരണ സംഖ്യാ ഇതുവരെ 39,0000 ആയി.
ചൈനയിൽ ഇന്ന് പുതുതായി 16 കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു.

Stay Connected
16,985FansLike
2,048FollowersFollow
2,458FollowersFollow
Must Read
- Advertisement -
Related News
- Advertisement -