- Advertisement -spot_img
HomeNewsWorldട്രമ്പിനെ കുറ്റവിമുക്തനാക്കി യു.എസ്. സെനറ്റ്; രാഷ്ട്രീയത്തിൽ സജീവമാകും

ട്രമ്പിനെ കുറ്റവിമുക്തനാക്കി യു.എസ്. സെനറ്റ്; രാഷ്ട്രീയത്തിൽ സജീവമാകും

- Advertisement -spot_img

ജനുവരി ആറിന് യുഎസ് പാർലമെന്‍റ് ആക്രമിക്കാൻ അനുയായികൾക്കു പ്രേരണ നൽകിയെന്ന കുറ്റത്തിൽ നിന്ന് മുൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെ വിമുക്തനാക്കി സെനറ്റ്. ട്രമ്പിനെ വിചാരണ ചെയ്യാനുള്ള ഡെമോക്രറ്റിക്കിന്റെ നീക്കം വീണ്ടും പരാജയപ്പെട്ടു. ട്രംപിനെതിരായ ഇംപീച്ച്മെന്‍റ് പ്രമേയത്തിന് അനുകൂലമായി 57 വോട്ടും എതിരായി 43 വോട്ടുമാണ് സെനറ്റിൽ ലഭിച്ചത്.

പ്രമേയം പാസാകാൻ 67 വോട്ടു വേണം. പത്തു വോട്ടിന്‍റെ കുറവ്. ട്രംപിന്‍റെ റിപ്പബ്ലിക്കൻ പാർട്ടിയിലെ ഏഴു സെനറ്റർമാർ മുൻ പ്രസിഡന്‍റിന് എതിരേ വോട്ടുചെയ്തെങ്കിലും ഇംപീച്ച്മെന്‍റ് നടപ്പാക്കാനുള്ള മൂന്നിൽ രണ്ടു ഭൂരിപക്ഷമായില്ല. ഇതു രണ്ടാം തവണയാണ് ട്രംപ് ഇംപീച്ചമെന്‍റ് വിചാരണ നേരിട്ട് അതിനെ അതിജീവിക്കുന്നത്. രണ്ടു തവണ ജനപ്രതിനിധി സഭ ഇംപീച്ച്ചെയ്യുന്ന ആദ്യ അമെരിക്കൻ പ്രസിഡന്‍റാണ് ട്രംപ്. 

ഇക്കുറി നാലു ദിവസത്തെ വിചാരണയ്ക്കു ശേഷമാണ് നൂറംഗ സെനറ്റിൽ പ്രമേയം വോട്ടിനിട്ടത്. ഇംപീച്ച്മെന്‍റ് അതിജീവിച്ചതോടെ പാർട്ടിയിൽ ട്രംപ് വീണ്ടും സജീവമായേക്കും. അടുത്ത പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള സാധ്യതകളും അദ്ദേഹം തേടും. ഇംപീച്ച്മെന്‍റ് വിജയിച്ചിരുന്നെങ്കിൽ ഇനി ഔദ്യോഗിക സ്ഥാനങ്ങളൊന്നും വഹിക്കാൻ ട്രംപിനു കഴിയുമായിരുന്നില്ല.

News Summary: United States Senate on Saturday acquitted former president Donald J Trump

- Advertisement -spot_img
- Advertisement -spot_img
Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
- Advertisement -spot_img
Related News
- Advertisement -spot_img