HomeNewsഭക്ഷണ വിതരണത്തിനൊപ്പം മദ്യം വീടുകളിൽ ഡെലിവറി ചെയ്യാൻ സൊമാറ്റോ.

ഭക്ഷണ വിതരണത്തിനൊപ്പം മദ്യം വീടുകളിൽ ഡെലിവറി ചെയ്യാൻ സൊമാറ്റോ.

zomato liquor home delivery latest news india


ഡൽഹി: മദ്യം ഓൺലൈൻ ആയി ബുക്ക് ചെയ്‌ത്‌, വീടുകളിൽ ഡെലിവറി ചെയ്യുന്നതിന്റെ സാധ്യതകൾ തേടി സൊമാറ്റോ. ലോക്ക് ഡൗൺ ആയതോടെ ജനങ്ങൾ മദ്യത്തിന് വേണ്ടി കാത്തിരിക്കുകയാണ്.

കേരളത്തിൽ ദിവസേന ആയിരക്കണക്കിന് ലിറ്റർ വാറ്റ് ചാരായം ദിവസേന എക്സൈസ് പിടിച്ചെടുത്ത് നശിപ്പിക്കുന്നു. കഴിഞ്ഞ ദിവസം കർണാടകയിൽ മദ്യഷാപ്പുകൾ തുറന്നപ്പോൾ 45 കോടിയുടെ മദ്യം ഒരു ദിവസം വിട്ട് പോയി.

ഈ സാഹചര്യം പ്രയോജനപ്പെടുത്താൻ, മദ്യം വീടുകളിൽ എത്തിക്കുവാൻ ഇന്റർനാഷണൽ സ്പിരിറ്സ് ആൻഡ് വൈൻ അസോസിയേഷന് മദ്യവിതരണം സംബന്ധിച്ച ശുപാര്‍ശ സമർപ്പിച്ചിരിക്കുകയാണ് സോമറ്റോ. മദ്യവില്‍പ്പന ശാലകള്‍ തുറന്ന സംസ്ഥാനങ്ങളില്‍ മദ്യവില്‍പ്പന ശാലകള്‍ക്ക് പുറത്ത് മദ്യം വാങ്ങാന്‍ എത്തിയവരുടെ നീണ്ട നിരയായിരുന്നു.



Also Read | ഈബീതാ – സഞ്ചാരികളുടെ പറുദ്ദീസ; വേനൽക്കാലം ആയാൽ ഉറക്കം ഇല്ലാത്ത ദ്വീപ് ഇപ്പോൾ ശൂന്യം.

ലോക്ക് ഡൗൺ ആയതോടെ ഭക്ഷണ വിതരണത്തിന് പുറമെ, പച്ചക്കറികളും, മറ്റ് അവശ്യ സാധനങ്ങളും സൊമാറ്റോ ഹോം ഡെലിവറി ചെയ്യുന്നു. ഇന്ത്യയിലെ ജനങ്ങളുടെ ഇടയിൽ മദ്യത്തിൻറെ ഉപയോഗം എത്രത്തോളം ഒഴിച്ചുകൂടാൻ ആകാത്തതാണ് എന്നത് ഈ ലോക്ക് ഡൗൺ സമയത്ത് വ്യക്തമായി.

Also Read | ഇന്ത്യയിൽ മാസങ്ങൾക്കുള്ളിൽ ക്ഷാമം; ലക്ഷങ്ങൾ പട്ടിണിയിലാകും

ഈ സാഹചര്യം ഫലപ്രദമായി ഉപയോഗിക്കാൻ ഉള്ള തയ്യാറെടുപ്പിൽ ആണ് സോമാറ്റോ. രാജ്യത്ത് മദ്യത്തിന്‍റെ ഹോം ഡെലിവറിക്ക് നിയമപരമായ വ്യവസ്ഥകള്‍ ഒന്നും തന്നെ നിലവിലില്ല.

എന്നാൽ ഇത് മാറ്റുന്നതിന് വേണ്ടിയുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. സൊമാറ്റോയുടെ ശുപാര്‍ശയെ അനുകൂലിക്കുന്ന നിലപാടാണ് ഇന്റര്‍നാഷണല്‍ സ്പിരിറ്റ്സ് ആന്‍ഡ് വൈന്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയും സ്വീകരിക്കുന്നത്.


Stay Connected
16,985FansLike
2,048FollowersFollow
2,458FollowersFollow
Must Read
- Advertisement -
Related News
- Advertisement -