HomeSocial ShareViral Postഎന്താണ് ഫോർപ്ലേ; ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍, ഗൂഗിൾ ട്രെൻഡിങ് ആയി

എന്താണ് ഫോർപ്ലേ; ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍, ഗൂഗിൾ ട്രെൻഡിങ് ആയി



ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ എന്ന സിനിമ മലയാളികൾക്കിടയിൽ വലിയ ചർച്ചാ വിഷയം ആയിരിക്കുകയാണ്. ജിയോ ബേബിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. വീടിന്റെ അകത്തളങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന അസമത്വവും അടിച്ചമര്‍ത്തലുകളും എന്ന രീതിയിൽ ആണ് ചിത്രം ചർച്ചയാകുന്നത്. ചിത്രത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേരാണ് സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്.

Also Read | വി ആർ കമ്മിറ്റഡ് റ്റു യുവർ പ്രൈവസി മലയാളം

എന്നാൽ സാധാരണ മലയാളികള്‍ അധികം കേള്‍ക്കാന്‍ സാധ്യതയില്ലാത്ത ഒരു വാക്കാണ് ചിത്രം കണ്ട ശേഷം മലയാളികള്‍ ഗൂഗിളിൽ തെരയുന്നത്. ചിത്രത്തിലെ ഒരു രംഗത്തില്‍ നായിക നായകനോട് ഫോര്‍പ്ലേയെ കുറിച്ച് സംസാരിക്കുന്നുണ്ട്. എന്നാൽ ഫോർപ്ലേയ് എന്ന വാക്കിന്റെ മലയാളം അർഥം തേടി ഗൂഗിളിൽ തെരഞ്ഞത് ഇപ്പോൾ ട്രെൻഡ് ലിസ്റ്റിൽ ഉണ്ട്. ഫോർപ്ലേയ് മലയാളം മീനിങ് എന്നത് ഇപ്പോൾ കൂടുതൽ മലയാളികൾ ഗൂഗിളിൽ സെർച്ച് ചെയ്യുന്നത്.



ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിന് മുൻപ് ലൈംഗിക ഉത്തേജനവും, ലൈംഗിക പ്രവർത്തനത്തിനുള്ള ആഗ്രഹവും സൃഷ്ടിക്കാൻ പരസ്പരം വൈകാരികവും, ശാരീരികവുമായ അടുത്ത് ഇടപഴകുന്നതിനെയാണ് ഫോർ‌പ്ലേ എന്ന് പറയുന്നത്. സെക്സിലേക്ക് കടക്കുന്നതിന് മുൻപ് ഇണയുടെ ശരീരവുമായി കൂടുതൽ അടുത്തിടപഴകുക, മാനസികമായി അടുക്കുക തുടങ്ങിയവയാണ് ഫോർപ്ലേയ്. ഫോർ‌പ്ലേയെ സാധാരണയായി ശാരീരിക ലൈംഗിക പ്രവർത്തനമായി മനസ്സിലാക്കാമെങ്കിലും, മാനസികമോ വാക്കാലുള്ളതോ ആയ പ്രവൃത്തികൾ പോലുള്ള ഭൗതികമല്ലാത്ത പ്രവർത്തനങ്ങൾ ചില സന്ദർഭങ്ങളിൽ ഫോർ‌പ്ലേ ആയിരിക്കാം.

News Summary: For play Meaning Malayalam trending in google search. Read more News Malayalam News from Hourly Malayalam | Kerala News In Malayalam | India News In Malayalam  | Sports News Malayalam.

Stay Connected
16,985FansLike
2,048FollowersFollow
2,458FollowersFollow
Must Read
- Advertisement -
Related News
- Advertisement -