HomeSocial ShareViral Postനികുതി കൊടുക്കുന്ന പൗരന്മാർ എന്ന നിലയിൽ ഏതൊരാൾക്കും ചോദ്യങ്ങൾ ചോദിക്കാൻ അവകാശം ഉണ്ട്

നികുതി കൊടുക്കുന്ന പൗരന്മാർ എന്ന നിലയിൽ ഏതൊരാൾക്കും ചോദ്യങ്ങൾ ചോദിക്കാൻ അവകാശം ഉണ്ട്അക്കാദമി പല കാര്യത്തിലും ഏറെ പരിണിത പ്രജ്ഞർ ആണെന്നത് വളരെ നന്നായറിയാം . പക്ഷെ നികുതി കൊടുക്കുന്ന പൗരന്മാർ എന്ന നിലയിൽ ഏതൊരാൾക്കും ഇത്തരം ചോദ്യങ്ങൾ ചോദിക്കാൻ ഉള്ള അവകാശം ഉണ്ട് എന്ന് ഡോക്ടർ ബിജു. ഫിലിം ഫെസ്റ്റിവലുമായി ബന്ധപ്പെട്ട വിവാദത്തിൽ ഡോ. ബിജുവിന്റെ സംശയങ്ങൾക്ക് അക്കാദമി ചെയർമാൻ കമൽ പരാമർശത്തിന് മറുപടി പറയുകയായിരുന്നു ഡോ.ബിജു. ഡോ. ബിജുവിനെ എല്ലാ കാര്യങ്ങളും ബോധ്യപ്പെടുത്തേണ്ട ആവശ്യം ഞങ്ങൾക്കില്ല എന്നായിരുന്നു കമലിന്റെ മറുപടി.

തിരുവനന്തപുരത്തെ ജനങ്ങളുടെ പ്രതിഷേധങ്ങൾ ശരിയാണോ ??

കോവിഡ് അതിന്റെ പാരമ്യത്തിൽ നിന്ന സമയത്താണ് ലക്ഷം വിദ്യാർത്ഥികൾ പങ്കെടുത്ത എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകളും, ഒരു നിയന്ത്രണവുമില്ലാതെ എൻട്രൻസ് പരീക്ഷകളും നടത്തിയത്. നിരവധി ആക്ഷേപങ്ങളും ആശങ്കകളും സർക്കാർ നേരിടേണ്ടി വന്നു. എന്നാൽ മറ്റ് പ്രശ്നങ്ങൾ ഇല്ലാതെ ആ ഘട്ടം വിജയകരമായി.

എന്നാൽ വാക്സിൻ പോലും ലഭ്യമായ ഈ സമയത്ത് വെറും 15000 പേരെ പങ്കെടുപ്പിച്ച് 15 സ്‌ക്രീനുകളിലായി നടത്തുന്ന ഫെസ്റ്റിവലിൽ കോവിഡ് ബാധിക്കുമെന്ന് സർക്കാർ. മാത്രമല്ല എല്ലാവരും സിനിമ കണ്ട് കൈരളി തിയേറ്ററിന് മുന്നിൽ ഒത്തുകൂടുമെന്നും അത് കോവിഡ് വ്യാപനത്തിന് കാരണമാകുമെന്നും കമൽ. 15 സ്‌ക്രീനുകൾക്ക് വേണ്ടി കനകക്കുന്ന് ഉൾപ്പെടെ 8 കോമ്പ്ലെക്സുകൾ ആണ് വേണ്ടത്. കനകകുന്ന് ഉൾപ്പെടെ ഉള്ള വേദികളിൽ 10 പൊലീസുകാരെ വീതം നിയോഗിച്ചാൽ പോലും നിയന്ത്രിക്കാൻ 80 പോലീസുകാരുടെ ആവശ്യം മാത്രമാണ് വരുന്നത്, കൂടാതെ തിയറ്റർ സ്റ്റാഫ്, ഫെസ്റ്റിവൽ സ്റ്റാഫ് എല്ലാം ഉണ്ട്.8 ദിവസം നീണ്ട് നിൽക്കുന്ന ഫെസ്റ്റിവൽ ഒന്നോ രണ്ടോ ദിവസം കൂടി നീട്ടി പ്രദർശങ്ങളുടെ പട്ടിക ക്രമീകരിച്ചാൽ യാതൊരു ബുദ്ധിമുട്ടുമില്ലാതെ മേള നടത്താൻ കഴിയും. മാത്രമല്ല കോവിഡ് മൂലം ഒഴിഞ്ഞുകിടക്കുന്ന നിരവധി ലോഡ്‌ജുകളും, ഹോട്ടലുകളും നഗരത്തിൽ ഉണ്ട്, അവർക്കും ഈ ദിവസങ്ങളിൽ ഒരു വരുമാന മാർഗം ആകും. കോവിഡ് മൂലം റൂമുകൾ ധാരാളം ഒഴിഞ്ഞു കിടക്കുന്നതിനാൽ താമസ സൗകര്യവും പ്രശ്നമല്ല.

എന്നാൽ തിരുവനന്തപുരത്ത് മേള നടത്തുന്നതിനെക്കുറിച്ച് ആലോചിക്കാതെ മറ്റ് സ്ഥലങ്ങളിലേക്ക് ഇതിനെ കൊണ്ട് പോകുന്നത്, മേളയുടെ അന്തസത്ത നശിപ്പിക്കുന്നതിനും, തിരുവനന്തപുരത്ത് നിന്നും ഇതിനെ കൊണ്ട് പോകുന്നതിനും വേണ്ടിയുള്ള നീക്കമായിട്ടാണ് വിലയിരുത്തപ്പെടുന്നത്. ഐ.എഫ്.എഫ്.കെ. ക്ക് സമാനമായി ചെറിയ മേളകൾ മറ്റ് സ്ഥലങ്ങളിൽ സംഘടിപ്പിക്കാൻ തീരുമാനിച്ചാൽ ഈ ആശങ്ക ഒഴിവാക്കാനും കഴിയുമായിരുന്നു.

ഐ.എഫ്.എഫ്.കെ. കേരളത്തിന്റേതാണ് തിരുവനന്തപുരത്തിന്റേത് അല്ല: കമൽ.

തീർച്ചയായും, ഐ.എഫ്.എഫ്.കെ. കേരളത്തിന്റെ മേള തന്നെയാണ്, പക്ഷെ അതിന്റെ വേദി തിരുവനന്തപുരമാണ്. സെക്രട്ടേറിയറ്റ്, നിയമസഭ തുടങ്ങി തലസ്ഥാന നഗരത്തിൽ ഉള്ള നിയമ സ്ഥാപനങ്ങൾ എല്ലാം കേരളത്തിന്റേതാണ് പക്ഷെ അത് തിരുവനന്തപുരത്താണ് സ്ഥിതി ചെയ്യുന്നത്. ഇവയെല്ലാം കേരളത്തിന്റേത് ആയത്കൊണ്ട് എല്ലാ ജില്ലകളിലും ഓരോന്ന് സ്ഥാപിക്കാൻ കഴിയുമോ ?. ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഗോവയിൽ ആണ് നടക്കുന്നത്. അത് ഇന്ത്യയുടെ ആയതുകൊണ്ട് രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും നടത്താൻ കഴിയുമോ ?. ഒരു സ്ഥാനം വഹിക്കുന്ന കമൽ ഇത്തരം ഒരു പ്രസ്താവന നടത്തിയത് ന്യായീകരിക്കുവാൻ കഴിയാത്തത് ആണ്.

തിരുവനന്തപുരത്തുകാർ പ്രാദേശിക വാദികൾ ??

കുറച്ചു കാലങ്ങളായി കേൾക്കുന്ന സംഭവമാണ്. സ്വാതന്ത്രാനന്തം എല്ലാ സൗകര്യങ്ങളും ഉള്ള തലസ്ഥാന നഗരം എന്ന നിലയിൽ അതിവേഗം വളർന്ന നഗരമായിരുന്നു. പക്ഷെ കേരളത്തിന്റെ രാഷ്ട്രീയ ഭൂപടത്തിൽ മധ്യ കേരളവും, വടക്കൻ കേരളവും പിടിമുറുക്കിയതോടെ വികസനം തിരുവനന്തപുരത്തുകാർക്ക് സ്വപ്നം മാത്രമായി. പഴമയുടെ പെരുമ മാറ്റിനിർത്തിയാൽ ഉണ്ടായിരുന്നത് നഷ്ടപെട്ടതല്ലാതെ പുതിയതായി ഒന്നുമില്ല.

മാത്രമല്ല ഇവിടെയുള്ള ഓരോ സ്ഥാപനങ്ങളും കൊച്ചിയിലേക്ക് കൊണ്ട് പോയികൊണ്ടിരിക്കുന്നു. അവിടെയുള്ള ഒന്നും തിരുവനന്തപുരത്ത് വരാതെ തടയുകയും ചെയ്യുന്നു. ഹൈക്കോടതി ബഞ്ച് വരാതെ തടഞ്ഞു, വിഴിഞ്ഞം പോർട്ടിനെതിരെ ക്യാംപയിൻ, തുടങ്ങിയവ ഉദാഹരണങ്ങൾ. കൊച്ചി മെട്രോയോടൊപ്പം പ്രഖ്യാപിച്ച മോണോ റയിൽ പിന്നീട് ലൈറ്റ് മെട്രോ ഇന്നും പേപ്പറിൽ ഉറങ്ങുകയാണ്.

ഇന്ത്യയിലെ ഏറ്റവും വലിയ നഗരങ്ങളുടെ പട്ടികയിൽ ഇടം പിടിക്കേണ്ട നഗരമായിരുന്നു തിരുവനന്തപുരവും. എന്നാൽ ഇന്നും രണ്ടാം നിരയിൽ ഉള്ള നഗരമാണ് തിരുവനന്തപുരം. മാത്രമല്ല 10 ലക്ഷത്തിലധികം ജനസംഖ്യ ഉള്ള കോർപറേഷനെ മെട്രോ നഗരത്തിന്റെ പട്ടികയിൽ ഉൾപ്പെടുത്തുന്നതിന് വേണ്ട നടപടികൾ ഒന്നും ചെയ്യുന്നില്ല. മെട്രോ നഗരങ്ങളുടെ പട്ടികയിൽ പെടുത്തിയാൽ കേന്ദ്രത്തിന്റെ കൂടുതൽ ഫണ്ട് ലഭിക്കുകയും കൂടുതൽ വികസനം നടത്തുകയും ചെയ്യാം. എന്നാൽ അതും സർക്കാർ ചെയ്യുന്നില്ല.

കുറച്ചു നാൾ മുൻപ് വരെ തിരുവനന്തപുരത്തുകാർ പിശുക്കരാണ്, ഇവിടെ മൾട്ടിപ്ലക്‌സ് വന്നാൽ വിജയിക്കില്ല, മാൾ വന്നാൽ ആരും കയറില്ല, വലിയ പദ്ധതികൾ വന്നാൽ പരാജയമായിരിക്കും തുടങ്ങിയവ പല കേന്ദ്രങ്ങളിൽ നിന്നും പ്രചരിപ്പിച്ചുകൊണ്ടിരുന്നു. ഇതെല്ലം തലസ്ഥാന വികസനത്തെ ബാധിച്ചു. ഇതെല്ലം കണ്ടുമടുത്ത ജനം പ്രതികരിച്ചു തുടങ്ങി. അതാണ് പ്രാദേശിക വാദം എന്ന് ഇപ്പോൾ പ്രചരിപ്പിക്കുന്നത്.

New Summary: IFFK controversy As tax-paying citizens anyone has the right to ask questions dr biju

Stay Connected
16,985FansLike
2,048FollowersFollow
2,458FollowersFollow
Must Read
- Advertisement -
Related News
- Advertisement -