HomeSocial ShareViral Postക്ഷമിക്കണം, ഞങ്ങൾക്ക് വിദ്യാഭ്യാസം തിരികെ നൽകാനാവില്ല

ക്ഷമിക്കണം, ഞങ്ങൾക്ക് വിദ്യാഭ്യാസം തിരികെ നൽകാനാവില്ല



ധനമന്ത്രി നിർമ്മല സീതാരാമന്റെ (Nirmala Sitharaman) കളിയാക്കികൊണ്ടുള്ള നിമോ തായ് 2.0 എന്ന ട്വിറ്റര്‍ അക്കൗണ്ടിൽ വന്ന കുറിപ്പിന് മറുപടി നൽകിയ സ്വിഗിക്കെതിരെ ബഹിഷ്കരണ ആഹ്വാനവുമായി സംഘപരിവാർ പ്രവർത്തകർ. നിമോ തായ് എന്ന അക്കൗണ്ടിലെ പുതിയ ട്വീറ്റിന് സ്വിഗ്ഗി നല്‍കിയ മറുപടിയുമാണ് സംഘപരിവാര്‍ അനുയായികളെ പ്രകോപിപ്പിച്ചത്.

സംഘപരിവാര്‍ സുഹൃത്തുമായി നടന്ന സംഭാഷണം എന്ന തരത്തില്‍ നിമോ തായ് 2.0 പങ്കുവെച്ച ട്വീറ്റും , അതിന് സ്വിഗ്ഗി നല്‍കിയ മറുപടി വളരെ രസകരമായിരുന്നു. സ്വിഗ്ഗിയുടെ ഈ പ്രതികരണമാണ് ബഹിഷ്ക്കരണ ആഹ്വാനത്തിന് സംഘപരിവാറുകാരെ പ്രേരിപ്പിച്ചത്.

“സംഘഭക്തനായ ഒരു സുഹൃത്തുമായി രാജ്യത്തെ കര്‍ഷക സമരത്തെ സംബന്ധിച്ച് ഒരു സംവാദം നടന്നു. അവന്‍ പറഞ്ഞു നമ്മള്‍ ഭക്ഷണത്തിനായി കര്‍ഷകരെയല്ല ആശ്രയിക്കുന്നത്. നമുക്ക് ഭക്ഷണത്തിനായി എപ്പോഴും സ്വിഗ്ഗിയുണ്ടല്ലോയെന്ന്. അവൻ വിജയിച്ചു’



ഈ ട്വീറ്റിന് സ്വിഗ്ഗിയുടെ മറുപടിപടിയാണ് വളരെ രസകരവും, ചിന്തിപ്പിക്കുന്നതും. “ക്ഷമിക്കണം, ഞങ്ങൾക്ക് വിദ്യാഭ്യാസം തിരികെ നൽകാനാവില്ല” – എന്നാണ് സ്വിഗ്ഗിയുടെ മറുപടി.

ഈ പ്രതികരണത്തില്‍ പ്രകോപിതരായ സംഘപരിവാര്‍ അനുയായികള്‍ സ്വിഗ്ഗിക്കെതിരെ ബഹിഷ്ക്കരണ ക്യാംപെയിനുമായി രംഗത്തുവന്നു. തങ്ങളുടെ ഫോണുകളില്‍ നിന്നും സ്വിഗ്ഗി അണ്‍ഇന്‍സ്റ്റാള്‍ ചെയ്യുകയാണെന്നും, ഇനി സ്വിഗ്ഗി ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യില്ലെന്നും മെമ്പര്‍ഷിപ്പില്‍ നിന്നും ഒഴിയുകയാണെന്നും കാണിച്ച്‌ നിരവധി പേര്‍ ട്വീറ്റ് ചെയ്തു.

സ്വിഗ്ഗിക്കൊപ്പം, അവരുടെ എതിരാളി പ്ലാറ്റ്ഫോമായ സോമാറ്റോയും ചൊവ്വാഴ്ച രാവിലെയോടെ ട്രെൻഡിംഗ് ആരംഭിച്ചു, ഒരു മാസം മുമ്പ് സോമാറ്റോ ബഹിഷ്കരിച്ചതിനാൽ ബഹിഷ്‌കരിക്കുന്നവർക്ക് ഇപ്പോൾ മറ്റ് മാർഗങ്ങളില്ലെന്ന് കളിയാക്കികൊണ്ട് നിരവധി പേർ ട്വീറ്റ് ചെയ്തു.

“പാവം ഭക്തർ, എല്ലാ ദിവസവും ബഹിഷ്‌കരിക്കുന്നു, അതിനാൽ അവർ ബഹിഷ്കരിച്ചതെല്ലാം അവർ മറക്കുന്നു. ഇന്ന് അവർ സ്വിഗ്ഗി ബഹിഷ്‌കരിക്കുന്നു, ഇപ്പോൾ സോമാറ്റോയിൽ നിന്ന് ഓർഡർ ചെയ്യുമെന്ന് അവർ പറയുന്നു, അവർ നേരത്തെ സോമാറ്റോയെ ബഹിഷ്കരിച്ചുവെന്ന കാര്യം മറക്കുന്നു,” മറ്റൊരു ഉപയോക്താവ് പറയുന്നു.

News Summary: Food delivery app Swiggy has been embroiled in a controversy around the ongoing farmers’ protest. swiggy reply on nimo tai tweet got viral

Stay Connected
16,985FansLike
2,048FollowersFollow
2,458FollowersFollow
Must Read
- Advertisement -
Related News
- Advertisement -