HomeCricketIPL 2020 Newsചെന്നൈയെ നയിക്കാൻ അടുത്ത സീസണിലും ധോണിയുണ്ടാകും

ചെന്നൈയെ നയിക്കാൻ അടുത്ത സീസണിലും ധോണിയുണ്ടാകും



IPL T20 2020 Chennai Super Kings | ഐ.പി.എല്ലിലെ ഈ സീസണ് ശേഷം വിരമിക്കില്ലെന്ന സൂചന നൽകി ചെന്നൈ സൂപ്പർ കിംഗ്സ് നായകൻ എംഎസ് ധോണി (MS Dhoni). കിംഗ്സ് ഇലവൻ പഞ്ചാബിനെതിരെ നടക്കുന്ന അവസാന ലീഗ് മത്സരത്തിൻ്റെ ടോസ് വേളയിൽ, ഇന്നത്തെ മത്സരം ചെന്നൈക്കായി കളിക്കുന്ന അവസാന മത്സരം ആയിരിക്കുമോ എന്ന ഡാനി മോറിസൻ്റെ ചോദ്യത്തോടായിരുന്നു ധോണി തൻ്റെ ഐപിഎൽ ഭാവിയെപറ്റി സൂചന നൽകിയത്.

ഇക്കൊല്ലം മാത്രമാണ് പ്രകടനം മോശമായി പ്ലേ ഓഫ് യോഗ്യത നേടാതിരുന്നതെന്നും അതുകൊണ്ട് ടീം ആകെ അഴിച്ചുപണിയണമെന്ന് കരുതുന്നില്ലെന്നും, അടുത്ത ഐപിഎൽ സീസണിലും ചെന്നൈ സൂപ്പർ കിംഗ്സിനെ എംഎസ് ധോണി നയിക്കുമെന്നാണ് വിശ്വാസമെന്ന് ഫ്രാഞ്ചൈസി സിഇഒ കാശി വിശ്വനാഥൻ ടൈംസ് ഓഫ് ഇന്ത്യക്ക് (TOI) നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.

സീസണിൽ ടീമിൻ്റെ പ്രകടനവും ധോണിയുടെ പ്രകടനവും മോശമായിരുന്നു. ഇതിൻ്റെ പശ്ചാത്തലത്തിൽ ടീം ആകെ അഴിച്ചു പണിയുമെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. ആരാധകരും ഇതേ ആവശ്യം മുന്നോട്ടുവച്ചിരുന്നു. ധോണിയെ അടക്കം മാറ്റണമെന്നായിരുന്നു ആരാധകരുടെ ആവശ്യം.



Stay Connected
16,985FansLike
2,048FollowersFollow
2,458FollowersFollow
Must Read
- Advertisement -
Related News
- Advertisement -