HomeCricketIPL 2020 Newsക്രീസില്‍ ഭര്‍ത്താവിന്റെ പ്രകടനം മോശമായാലുടനെ ഭാര്യയ്‌ക്കെതിരെ

ക്രീസില്‍ ഭര്‍ത്താവിന്റെ പ്രകടനം മോശമായാലുടനെ ഭാര്യയ്‌ക്കെതിരെ



IPLT20 2020 Anushka Sharma Hit Back to Sunil Gavaskar Comment | സുനില്‍ ഗവാസ്‌കര്‍ വിരാട് കോഹ്ലിക്കെതിരെ നടത്തിയ പരാമര്‍ശത്തിനെതിരെ പ്രതികരിച്ച് വിരാട് കോഹ്‌ലിയുടെ ഭാര്യയും, ബോളിവുഡ് താരവുമായ അനുഷ്‌ക ശര്‍മ്മ. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗളൂരും, കിംങ്‌സ് ഇലവണ്‍ പഞ്ചാബും തമ്മിൽ വ്യാഴാഴ്ച നടന്ന ഐപിഎല്‍ മാച്ചിന്റെ കമന്റേറ്ററിക്കിടെയാണ് ഗവാസ്‌കര്‍ വിവാദ പരാമർശം നടത്തിയത്.

മത്സരത്തില്‍ ഒരു റണ്‍ മാത്രമെടുത്ത് ഔട്ടായ കോഹ്‌ലിയെ, ലോക്ക്ഡൗണ്‍ സമയത്ത് അനുഷ്‌കയുടെ ബൗളിങ്ങിനെ നേരിടുവാന്‍ മാത്രമാണ് ട്രെയിനിംങ് നേടിയതെന്നായിരുന്നു ഗവാസ്‌ക്കറിന്റെ പരാമര്‍ശം. ഇതിനെതിരെ അനുഷ്‌ക ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് പ്രതികരിച്ചത്. ക്രീസില്‍ തന്റെ ഭര്‍ത്താവിന്റെ പ്രകടനം മോശമാവുമ്പോള്‍ അതിലേക്ക് തന്റെ പേര് വലിച്ചിഴയ്ക്കുന്നതെന്തിനെന്നും അനുഷ്‌ക ചോദിക്കുന്നുണ്ട്.

Also Read | സിക്സടിയിൽ റെക്കോർഡിട്ട് രോഹിത് ശർമ്മ; സൂപ്പർ താരത്തിനെ മറികടന്നു



“മിസ്റ്റര്‍ ഗവാസ്‌കര്‍ താങ്കള്‍ നടത്തിയത് അപ്രിയകരമായ പരാമര്‍ശമായിരുന്നു. എങ്കിലും താങ്കള്‍ അത്തരമൊരു പരാമര്‍ശം നടത്തിയതെന്തിനെന്നറിയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ക്രീസില്‍ ഭര്‍ത്താവിന്റെ പ്രകടനം മോശമായാലുടനെ അയാളുടെ ഭാര്യയ്‌ക്കെതിരെ മോശം പരാമര്‍ശങ്ങള്‍നടത്തുന്നതെന്തിനാണ്” – അനുഷ്‌ക ചോദിക്കുന്നു.

Stay Connected
16,985FansLike
2,048FollowersFollow
2,458FollowersFollow
Must Read
- Advertisement -
Related News
- Advertisement -