HomeCricketIPL 2020 News40 ഓവറിൽ 449 റൺസ് ഐ.പി.എല്ലിലെ ഏറ്റവും വലിയ റൺ ചേസ് | IPLT20 2020

40 ഓവറിൽ 449 റൺസ് ഐ.പി.എല്ലിലെ ഏറ്റവും വലിയ റൺ ചേസ് | IPLT20 2020



IPLT20 2020 Rajasthan Royals Smashed Kings XI Punjab | ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ റൺ ചേസുമായി രാജസ്ഥാൻ റോയൽസ്. അതിന്റെ അമരത്ത് മലയാളി സഞ്ജു സാംസണും. പഞ്ചാബിന്റെ 224 റൺസ് വിജയലക്ഷ്യം 6 വിക്കറ്റ് നഷ്ടത്തിൽ 3 പന്തുകൾ ബാക്കിനിൽക്കെ രാജസ്ഥാൻ മറികടന്നു. 85 റൺസെടുത്ത സഞ്ജു സാംസൺ ആണ് രാജസ്ഥാൻ്റെ ടോപ്പ് സ്കോറർ. സ്റ്റീവ് സ്മിത്ത് (50), രാഹുൽ തെവാതിയ (53) എന്നിവരും മികച്ച പ്രകടനം കാഴ്ച വെച്ചു. പഞ്ചാബിനായി മുഹമ്മദ് ഷമി മൂന്നു വിക്കറ്റ് വീഴ്ത്തി.

സൂപ്പർ താരം ജോസ് ബട്‌ലർ വെറും 4 റൺസ് മാത്രമെടുത്ത് മടങ്ങിയപ്പോൾ തുടക്കത്തിലെ രാജസ്ഥാന്റെ പ്രതീക്ഷകൾ മങ്ങിയതായി തോന്നി. എന്നാൽ ക്യാപ്റ്റൻ സ്റ്റീവൻ സ്മിത്തും, സഞ്ജു സാംസണും അടിച്ചു തകർത്തു. നേരിട്ട ആദ്യ ബോൾ സിക്സർ പറത്തി സഞ്ജു നയം വ്യക്തമാക്കി. ഒരിക്കൽ പോലും ബൗളർമാർക്ക് ആധിപത്യം നൽകാൻ രണ്ടുപേരും അനുവദിച്ചില്ല.

26 പന്തിൽ സ്മിത്ത് അർദ്ധസെഞ്ചുറി തികച്ചു. പിന്നാലെ, ടീം സ്കോർ 100ൽ നിൽക്കെ സ്മിത്ത് പുറത്ത്. രണ്ടാം വിക്കറ്റിൽ സഞ്ജുവുമായി 81 റൺസിൻ്റെ കൂട്ടുകെട്ടുയർത്താനും സ്മിത്തിനു കഴിഞ്ഞു. പിന്നാലെ എത്തിയ തേവതിയക്ക് 19 പന്തുകളി 8 റൺസ് മാത്രമാണ് നേടാനായത്. പന്ത് ബാറ്റിൽ കൊള്ളിക്കുവാൻ പോലും കഴിയാതെ ബുദ്ധിമുട്ടുകയായിരുന്നു തേവാത്തിയ.



എന്നാൽ മറുവശത്ത് സഞ്ജു റൺറേറ്റ് ഉയരാതെ നോക്കി. ഒടുവിൽ തെവാട്ടിയക്ക് സ്ട്രൈക്ക് നിഷേധിച്ച് സഞ്ജു സിംഗിൾ ഓടാൻ മടി കാണിക്കുക പോലും ചെയ്തു. പതിനാറാം ഓവറിൽ ഓവറിൽ മാക്സ്‌വെല്ലിന മൂന്ന് സിക്സറുകൾ അടിച്ച സഞ്ജു, 17ആം ഓവറിലെ ആദ്യ പന്തിൽ മടങ്ങി. മുഹമ്മദ് ഷമിയുടെ പന്തിൽ ലോകേഷ് രാഹുൽ പിടിച്ചാണ് സഞ്ജു പുറത്തായത്. 42 പന്തുകളിൽ 4 ബൗണ്ടറിയും 7 സിക്സറുകളും സഹിതം 85 റൺസ് എടുത്തതിനു ശേഷമായിരുന്നു സഞ്ജു പുറത്തായത്.

ഷെൽഡൻ കോട്രൽ എറിഞ്ഞ 18ആം ഓവറിൽ എല്ലാവരെയും ഞെട്ടിച്ച് 5 സിക്സുകൾ ആണ് തെവാത്തിയ അടിച്ചത്. ഒരുപക്ഷെ ഈ കളി പരാജയപ്പെട്ടിരുന്നു എങ്കിൽ തോൽവിയുടെ മുഴുവൻ ഉത്തരവാദിത്വവും തെവാത്തിയക്ക് ആകുമായിരുന്നു. അടുത്ത ഓവറിലെ ആദ്യ പന്തിൽ ഉത്തപ്പ (9) പുറത്തായി.

പിന്നീടെത്തിയ ജോഫ്ര ആർച്ചർ തുടർച്ചയായി രണ്ട് സിക്സറുകൾ പറത്തി ആഘോഷത്തിൽ കളി പൂർണ്ണമായും പഞ്ചാബിൽ നിന്നും തട്ടിയെടുത്തു. ഓവറിലെ അഞ്ചാം പന്തിൽ ഒരു സിക്സർ കൂടി നേടിയ തെവാട്ടിയ 30 പന്തുകളിൽ ഫിഫ്റ്റി തികച്ചു. അടുത്ത പന്തിൽ പുറത്തായെങ്കിലും 7 സിക്സറുകൾ അടക്കം 53 റൺസെടുത്തിട്ടാണ് താരം പുറത്തായത്.

രണ്ട് റൺ മാത്രം വിജയലക്ഷ്യം ഉണ്ടായിരുന്ന അവസാന ഓവർ എറിയാനെത്തിയത് മുരുഗൻ അശ്വിൻ. ആദ്യ പന്തിൽ ഡോട്ട്. രണ്ടാം പന്തിൽ റിയൻ പരഗ് ക്ലീൻ ബൗൾഡ്. അടുത്ത പന്തിൽ ബൗണ്ടറിയടിച്ച ടോം കറനിലൂടെ രാജസ്ഥാന് അവിശ്വസനീയ ജയം.39.3 ഓവറിൽ 449 റൺസാണ് ഇരു ടീമുകളുമായി അടിച്ചുകൂട്ടിയത്. 29 സിക്സുകളും അടിച്ചു. ഐ.പി.എല്ലിൽ. ഒരു മത്സരത്തിലെ റെക്കോർഡ് സ്കോറാണ് ഈ മത്സരത്തിൽ പിറന്നത്.

Stay Connected
16,985FansLike
2,048FollowersFollow
2,458FollowersFollow
Must Read
- Advertisement -
Related News
- Advertisement -