HomeSportsCricketനായക സ്ഥാനത്തു നിന്ന് മാറ്റിയത് താൻ നേരിട്ട ഏറ്റവും വലിയ അനീതി: ഗാംഗുലി |...

നായക സ്ഥാനത്തു നിന്ന് മാറ്റിയത് താൻ നേരിട്ട ഏറ്റവും വലിയ അനീതി: ഗാംഗുലി | Sourav Ganguly Reveals Expulsion Captaincy



Sourav Ganguly Reveals Expulsion Captaincy / ഇന്ത്യൻ ക്രിക്കറ്റ് ടീം നായക സ്ഥാനത്തു നിന്ന് തന്നെ മാറ്റിയത് താൻ നേരിട്ട ഏറ്റവും വലിയ അനീതി ആയിരുന്നു എന്ന് മുൻ ഇന്ത്യൻ നായകനും ബിസിസിഐ പ്രസിഡൻ്റുമായ സൗരവ് ഗാംഗുലി.

“അത് എൻ്റെ കരിയറിലെ ഏറ്റവും വലിയ തിരിച്ചടിയായിരുന്നു. എല്ലായ്‌പ്പോഴും നമുക്ക് നീതി ലഭിക്കണം എന്നില്ല. എന്നാല്‍ അന്ന് അങ്ങനെ എന്നോട് പെരുമാറാന്‍ പാടില്ലായിരുന്നു. സിംബാബ്‌വെയില്‍ ഞാന്‍ നായകനായ ടീമാണ് ജയിച്ചത്.

എന്നിട്ട് തിരികെ എത്തിയപ്പോഴേക്കും എന്നെ നായക സ്ഥാനത്ത് നിന്ന് പുറത്താക്കുകയാണോ ചെയ്യേണ്ടത്? 2007 ലോകകപ്പ് ഇന്ത്യക്ക് വേണ്ടി ജയിക്കുന്നത് എന്റെ സ്വപ്‌നമായിരുന്നു. അതിന് മുന്‍പ് നടന്ന ലോകകപ്പ് ഫൈനലില്‍ നമ്മള്‍ തോറ്റു. സ്വപ്‌നം കാണാന്‍ എനിക്കും കാരണങ്ങളുണ്ട്.”- ഗാംഗുലി പറഞ്ഞു.



ഇതിനു പിന്നിൽ പ്രവർത്തിച്ചത് പരിശീലകൻ ഗ്രെഗ് ചാപ്പൽ മാത്രമായിരുന്നില്ലെന്നും മറ്റ് പലർക്കും ഇതിൽ പങ്കുണ്ടായിരുന്നു എന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഒരു ബംഗാളി ദിനപത്രത്തിനു നൽകിയ അഭിമുഖത്തിലാണ് ഗാംഗുലിയുടെ വെളിപ്പെടുത്തൽ.

“എനിക്ക് കീഴില്‍ സ്വദേശത്തും വിദേശത്തും ടീം അഞ്ച് വര്‍ഷമായി മികവ് കാണിക്കുകയായായിരുന്നു. എന്നിട്ടും നിങ്ങള്‍ എന്നെ പെട്ടെന്ന് ടീമിൽ നിന്ന് ഒഴിവാക്കി. ആദ്യം നിങ്ങള്‍ പറഞ്ഞു ഞാന്‍ ഏകദിന ടീമില്‍ ഇല്ലെന്ന്. പിന്നെ ടെസ്റ്റ് ടീമില്‍ നിന്നും പുറത്താക്കി.

Also Read / മെസ്സിയും റൊണാൾഡോയും ഇല്ല; കായികലോകത്തെ ഏറ്റവും വലിയ സമ്പന്നൻ ?

ഇക്കാര്യത്തിൽ ഗ്രെഗ് ചാപ്പലിനെ മാത്രമല്ല ഞാന്‍ കുറ്റപ്പെടുത്തുക. ചാപ്പലാണ് എല്ലാം തുടങ്ങി വെച്ചത് എന്നതില്‍ സംശയമില്ല. അദ്ദേഹം വളരെ പെട്ടെന്നാണ് എനിക്കെതിരെ ബോര്‍ഡിന് മെയില്‍ അയക്കുന്നതും, അത് ചോരുന്നതും. അങ്ങനെയൊക്കെ സംഭവിക്കുമോ?”- ഗാംഗുലി ചോദിക്കുന്നു.

“ടീം തെരഞ്ഞെടുപ്പിൽ ഒന്നും പറയാൻ കഴിയാത്ത ഒരു വിദേശ പരിശീലകന് ഒരു ക്യാപ്റ്റനെ പുറത്താക്കാൻ കഴിയില്ല. സിസ്റ്റത്തിൻ്റെ മുഴുവൻ പിന്തുണ ഇല്ലാതെ അതിനാവുമെന്ന് ഞാന്‍ കരുതുന്നില്ല. അതിനായി എല്ലാവരും ഒന്നിച്ച് നിന്നു.”- ഗാംഗുലി പറഞ്ഞു.

hourly-malayalam-telegram-channel
Stay Connected
16,985FansLike
2,048FollowersFollow
2,458FollowersFollow
Must Read
- Advertisement -
Related News
- Advertisement -