HomeSportsCricketസുരേഷ് റെയ്‌ന, സുസ്സെയ്ൻ ഖാൻ മുംബൈയിൽ അറസ്റ്റിൽ | Suresh Raina Arrested in Mumbai

സുരേഷ് റെയ്‌ന, സുസ്സെയ്ൻ ഖാൻ മുംബൈയിൽ അറസ്റ്റിൽ | Suresh Raina Arrested in Mumbai



കോവിഡ് -19 പ്രതിരോധ മാനദണ്ഡങ്ങൾ ലംഘിച്ചുവെന്നാരോപിച്ച് ചൊവ്വാഴ്ച പുലർച്ചെ മുംബൈ വിമാനത്താവളത്തിന് സമീപം ഒരു ക്ലബ്ബിൽ നടത്തിയ റെയ്‌ഡിൽ അറസ്റ്റിലായ 34 പേരിൽ ക്രിക്കറ്റ് താരം സുരേഷ് റെയ്‌നയും ഉൾപ്പെട്ടതായി ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.

മുംബൈ പോലീസ് അറസ്റ്റ് ചെയ്ത 34 പേരിൽ ഇന്ത്യൻ ക്രിക്കറ്റ് താരം സുരേഷ് റെയ്‌ന, നടൻ സുസ്സെയ്ൻ ഖാൻ എന്നിവരും ഉൾപ്പെട്ടിട്ടുണ്ടെന്ന് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. ബ്രിട്ടനിൽ വ്യാപിച്ചുകൊണ്ടിരിക്കുന്ന പുതിയ കൊറോണ വൈറസ് വേരിയന്റിനെക്കുറിച്ചുള്ള ആശങ്കകൾക്കിടെ മുൻകരുതൽ നടപടിയായി മഹാരാഷ്ട്ര സർക്കാർ തിങ്കളാഴ്ച മുനിസിപ്പൽ കോർപ്പറേഷൻ പ്രദേശങ്ങളിൽ രാത്രി കർഫ്യൂ പ്രഖ്യാപിച്ചതിനെ തുടർന്നാണ് പോലീസ് നടപടി.

ക്രിസ്മസ്, ന്യൂ ഇയർ ആഘോഷങ്ങൾക്ക് മുന്നോടിയായി സംസ്ഥാന സർക്കാർ ഡിസംബർ 22 മുതൽ ജനുവരി 5 വരെ മുനിസിപ്പൽ കോർപ്പറേഷൻ പ്രദേശങ്ങളിൽ രാത്രി കർഫ്യൂ പ്രഖ്യാപിച്ചു. കർഫ്യു നിലനിൽക്കുന്ന സാഹചര്യത്തിൽ പുലർച്ചെ രണ്ടുമണിയോടെ വിമാനത്താവളത്തിനടുത്തുള്ള സഹാർ പ്രദേശത്ത് ക്ലബ്ബിൽ പോലീസ് റെയ്ഡ് നടത്തി. തുടർന്നാണ് പോലീസ് നടപടി സ്വീകരിച്ചത്.



രാത്രിയിലെ കർഫ്യൂവിൽ പച്ചക്കറി, പാൽ വിതരണം തുടങ്ങിയ അവശ്യ സേവനങ്ങളെ ബാധിക്കില്ല, എന്നാൽ ഏഴുമണിക്കൂറിനുള്ളിൽ അഞ്ചിൽ കൂടുതൽ ആളുകൾക്ക് ഒരിടത്ത് ഒത്തുകൂടാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

sussanne khan has a lot to celebrate this week

യൂറോപ്യൻ, പശ്ചിമേഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള സംസ്ഥാന വിമാനത്താവളങ്ങളിൽ എത്തുന്നവരെ 14 ദിവസത്തേക്ക് നിർബന്ധിത ക്വാറന്റീൻ ഏർപ്പെടുത്തി. സംസ്ഥാന സർക്കാരിന്റെ നിർദേശപ്രകാരം ജനുവരി 11 വരെ സാമ്പത്തിക തലസ്ഥാനത്ത് രാത്രി 11 നും രാവിലെ 6 നും ഇടയിൽ ആണ് കർഫ്യൂ ഏർപ്പെടുത്തിയത്.

Summary: Suresh Raina Arrested in Mumbai. Cricketer Suresh Raina arrested from Mumbai club for flouting COVID-19 norms. Read Malayalam News From Hourly Malayalam | Kerala News In Malayalam | India News In Malayalam  | Sports News Malayalam | Latest Malayalam News From Around The World

Stay Connected
16,985FansLike
2,048FollowersFollow
2,458FollowersFollow
Must Read
- Advertisement -
Related News
- Advertisement -