- Advertisement -spot_img
HomeSportsCricketധോണിക്ക് പിന്നാലെ റെയ്‌നയും അന്താരാഷ്‌ട്ര ക്രിക്കറ്റിനോട് വിടപറഞ്ഞു

ധോണിക്ക് പിന്നാലെ റെയ്‌നയും അന്താരാഷ്‌ട്ര ക്രിക്കറ്റിനോട് വിടപറഞ്ഞു

- Advertisement -spot_img

മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ എം.എസ് ധോണിക്കു (MS Dhoni) പിന്നാലെ അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്ന് വിരമിക്കൽ തീരുമാനം പ്രഖ്യാപിച്ച് സുരേഷ് റെയ്നയും. ധോണി ക്യാപ്റ്റനായിരുന്ന കാലത്ത് ഇന്ത്യൻ ടീമിലെ സ്ഥിര സാന്നിദ്ധ്യമായിരുന്ന റെയ്ന, കോഹ്‌ലിയുടെ ക്യാപ്റ്റൻസിയിൽ പലപ്പോഴും ടീമിന് പുറത്തായിരുന്നു.

2018 ജൂലായിൽ ആണ് റെയ്ന അവസാനമായി അന്താരാഷ്ട്ര മത്സരം കളിച്ചത്. 33 കാരനായ റെയ്ന കഴിഞ്ഞ കുറെ ദിവസങ്ങൾ ആയി ടീമിലേക്കുള്ള തിരിച്ചുവരവിന് വേണ്ടി കഠിനമായ പരിശീലനത്തിൽ ആയിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റ് മതിയാക്കിയെങ്കിലും അടുത്തമാസം തുടങ്ങുന്ന ഐപിഎല്ലിൽ ചെന്നൈ സൂപ്പർകിങ്സിനുവേണ്ടി ധോണിയും റെയ്നയും കളത്തിലിറങ്ങും.

Also Read | എം.എസ്. ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

“മഹേന്ദ്രസിംഗ് ധോണി, നിങ്ങളോടൊപ്പം കളിക്കാന്‍ സാധിച്ചത് മനോഹരമായ അനുഭവമായിരുന്നു. ഈ യാത്രയില്‍ ഞാനും താങ്കള്‍ക്കൊപ്പം ചേരുന്നു. അഭിമാനം നിറഞ്ഞ ഹൃദയത്തോടെ ഈ യാത്രയിൽ നിങ്ങൾക്കൊപ്പം ചേരുന്നു. നന്ദി ഇന്ത്യ. ജയ് ഹിന്ദ്!”- ഇതായിരുന്നു വിരിക്കൽ പ്രഖ്യാപിച്ചുകൊണ്ടുള്ള റെയ്നയുടെ കുറിപ്പ്.

ഐപിഎൽ ടീമായ ചെന്നൈ സൂപ്പർകിങ്സിനുവേണ്ടി ഒരുമിച്ചു കളിക്കുന്നവരാണ് ധോണിയും റെയ്നയും. തന്‍റെ ക്യാപ്റ്റന്‍റെ പാത പിന്തുടർന്ന് ഇൻസ്റ്റാഗ്രാം അക്കൌണ്ടിലൂടെയാണ് റെയ്നയും വിരമിക്കൽ പ്രഖ്യാപിച്ചത്.

Suresh Raina Retired from International Cricket. Suresh Raina joins MS Dhoni in retirement, announces news through Instagram.

https://www.instagram.com/p/CD6d3QChY-V/?utm_source=ig_web_copy_link
- Advertisement -spot_img
- Advertisement -spot_img
Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
- Advertisement -spot_img
Related News
- Advertisement -spot_img