HomeSportsകൊറോണ വൈറസ്: ഇടവേളക്ക് ശേഷം ഫുട്ബോൾ മത്സരങ്ങൾ തിരിച്ചുവരുന്നു

കൊറോണ വൈറസ്: ഇടവേളക്ക് ശേഷം ഫുട്ബോൾ മത്സരങ്ങൾ തിരിച്ചുവരുന്നു

football premier league news live


ജർമനി: ജർമനിയിലെ പ്രഥമ ഫുട്ബോൾ ലീഗായ ബുണ്ടസ്‌ലീഗ മത്സരങ്ങൾ പുനരാരംഭിക്കാൻ തയ്യാറെടുക്കുകയാണ്. മേയ് രണ്ടാം പകുതിയോടു കൂടി മത്സരങ്ങൾ ആരംഭിക്കാൻ ജർമൻ ചാൻസലർ ആംഗല മെർക്കലിന്റെ നേതൃത്വത്തിൽ ചേർന്ന യോഗം തീരുമാനിച്ചു.

എന്നാൽ മത്സരങ്ങൾ പുനരാംഭിക്കുന്നതിനെ എല്ലാവരും പിന്തുണക്കുന്നില്ല. ക്ലബ്ബുകളിലെ കളിക്കാർക്കിടയിൽ 10 കൊറോണ വൈറസ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. അതിനാൽ മത്സരങ്ങൾ പുനരാരംഭിക്കുന്നത് എത്രത്തോളം സുരക്ഷിതമാണെന്ന് ക്ലബ്ബുകൾ ചിന്തിക്കുന്നു.

Also Read | സിനിമ ചിത്രീകരണത്തിനായി ടോം ക്രൂസ് ബഹിരാകാശത്തേക്ക്



മത്സരങ്ങൾ കാണികൾ ഇല്ലാതെ നടത്താൻ ആണ് തീരുമാനം. കൊറോണ വൈറസ് വ്യാപനത്തിനിടയിലും കഴിഞ്ഞ ഒരുമാസമായി ജർമനിയിലെ പ്രഥമ ക്ലബ്ബുകൾ എല്ലാം പരിശീലനത്തിൽ ആയിരുന്നു.

ജൂൺ അവസാനത്തോടെയാണ് സീസൺ പൂർത്തിയാകുന്നത്, അതിന് മുൻപ് മത്സരങ്ങൾ പൂർത്തിയാക്കാൻ കഴിയുമെന്ന് അധികൃതർ വിശ്വസിക്കുന്നു.


Stay Connected
16,985FansLike
2,048FollowersFollow
2,458FollowersFollow
Must Read
- Advertisement -
Related News
- Advertisement -