HomeSportsFootballയൂറോ കപ്പിൽ ഇംഗ്ലണ്ടിന് വിജയത്തുടക്കം | Euro Cup

യൂറോ കപ്പിൽ ഇംഗ്ലണ്ടിന് വിജയത്തുടക്കം | Euro Cup



ഗ്രൂപ്പ് ഡി ആദ്യ മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി ഫോർവേഡിന്റെ ക്ലിനിക്കൽ ഫിനിഷ് ഗോളിൽ ക്രൊയേഷ്യക്കെതിരെ ഇംഗ്ലണ്ട് 1-0 ത്തിന് ജയിച്ചു. രണ്ടാം പകുതിയിൽ സ്റ്റെർലിംഗ് ഗോൾ അടിക്കുന്നതുവരെ ക്രൊയേഷ്യയെ തകർക്കാൻ ഗാരെത്ത് സൗത്ത്ഗേറ്റിന്റെ പട പാടുപെടുകയായിരുന്നു.

ഒരു പ്രധാന ടൂർണമെന്റിലെ ആദ്യ ഗോളാണ് സ്റ്റെർലിങിന്റേത്. വംശീയ വിരുദ്ധ പ്രചാരണത്തിന് രാജ്ഞിയുടെ ജന്മദിന ബഹുമതി പട്ടികയിൽ അദ്ദേഹത്തിന് എം‌ബി‌ഇ അവാർഡ് നൽകിയിരുന്നു. ആ അവാർഡ് വാങ്ങി ദിവസങ്ങൾക്ക് ശേഷം, സ്റ്റെർലിംഗ് തൻ്റെ രാജ്യത്തിന് മികച്ചൊരു വിജയം സമ്മാനിച്ചിരുന്നു.

അവസാന ലോകകപ്പിലെ സെമി ഫൈനലിലെ തോല്‍വിക്ക് ക്രൊയേഷ്യയോട് പകരം വീട്ടി ഇംഗ്ലണ്ട്. ഏകപക്ഷീയമായ ഒരു ഗോളിനാണ് ഇംഗ്ലണ്ട് ക്രൊയേഷ്യയെ തകര്‍ത്തത്. 57 ആം മിനിറ്റില്‍ സ്റ്റെര്‍ലിംഗ് നേടിയ ഗോളിലാണ് ഇംഗ്ലണ്ട് മത്സരത്തില്‍ ആധിപത്യം സ്ഥാപിച്ചത്. ചരിത്രത്തില്‍ ആദ്യമായാണ് ഇംഗ്ലണ്ട് ടീം യൂറോ കപ്പിലെ ആദ്യ മത്സരം ജയിച്ചുകൊണ്ട് തുടങ്ങുന്നത്. മറു ഭാഗത്ത് ക്രൊയേഷ്യന്‍ ടീം ആദ്യമയാണ് ഗ്രൂപ്പ് സ്റ്റേജില്‍ തോറ്റുകൊണ്ട് തുടങ്ങുന്നതും.



EURO Cup 2020: Sterling goal gives England win over Croatia in the opening game

Stay Connected
16,985FansLike
2,048FollowersFollow
2,458FollowersFollow
Must Read
- Advertisement -
Related News
- Advertisement -