HomeSportsFootballമലയാളി പയ്യനെ ഫോള്ളോ ചെയ്‌ത്‌ സൂപ്പർ താരം റൊണാൾഡീഞ്ഞോ | Ronaldinho follows Kerala boy...

മലയാളി പയ്യനെ ഫോള്ളോ ചെയ്‌ത്‌ സൂപ്പർ താരം റൊണാൾഡീഞ്ഞോ | Ronaldinho follows Kerala boy in Instagram



Ronaldinho follows Kerala boy in Instagram / ഫുട്ബോള്‍ പ്രേമികളുടെ എക്കാലത്തെയും പ്രിയ താരങ്ങളിൽ ഒരാളാണ് ബ്രസീലിയന്‍ സൂപ്പര്‍താരം റൊണാള്‍ഡീഞ്ഞോ. ഫുട്ബോൾ കളികളിൽ നിന്നും വിരമിച്ചതിന് ശേഷം സോഷ്യൽ മീഡിയയിൽ സജീവമായിട്ടുള്ള താരങ്ങളിൽ ഒരാളാണ് റൊണാള്‍ഡീഞ്ഞോ.

ഏകദേശം 5 കോടിയിലധികം ഫോള്ളോവെർസ് ഇന്‍സ്റ്റഗ്രാമില്‍ റൊണാള്‍ഡീഞ്ഞോക്ക് ഉണ്ട്. 364 പേരെയാണ് റൊണാൾഡീഞ്ഞോ ഫോള്ളോ ചെയ്യുന്നത് അതിൽ ഒരാൾ മലയാളിയും. മലപ്പുറം, വേങ്ങര, ചെങ്ങാനി സ്വദേശി പിടി വിവേകിനെയാണ് റൊണാള്‍ഡീഞ്ഞോ ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്നത്.

ronaldinho-follows-kerala-boy-instagram

റൊണാള്‍ഡീഞ്ഞോയുടെ കടുത്ത ആരാധകനായ വിവേക് താരത്തിന്റെ രണ്ടു ചിത്രങ്ങള്‍ വരയ്ക്കുകയും അത് കഴിഞ്ഞയാഴ്ച ഇന്‍സ്റ്റഗ്രാമില്‍ ഷെയർ ചെയ്യുകയും ചെയ്തു. കുട്ടിക്കാലത്തെ റൊണാള്‍ഡീഞ്ഞോയുടെ ചിത്രവും ഇപ്പോഴുള്ള ഒരു ചിത്രവുമാണ് വിവേക് വരച്ചത്.



ഈ ചിത്രങ്ങള്‍ ശ്രദ്ധയില്‍പ്പെട്ട റൊണാള്‍ഡീഞ്ഞോ കമന്‍റ് ബോക്സില്‍ നന്ദിയറിയിക്കുകയും പിന്നാലെ വിവേകിനെ ഫോളോ ചെയ്യുകയുമായിരുന്നു. മഞ്ചേരി EKC എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥിയാണ് വിവേക്. ചെങ്ങാനി നിര്‍മ്മാല്യം വീട്ടിലെ വേണുഗോപാലന്‍റെയും രഞ്ജിനിയുടെയും മകനാണ് വിവേക്.

Ronaldinho follows Kerala boy in Instagram. Brazil all time super hero Ronaldinho follows a kerala boy who drew a picture and shared on instagram goes viral.

Stay Connected
16,985FansLike
2,048FollowersFollow
2,458FollowersFollow
Must Read
- Advertisement -
Related News
- Advertisement -