HomeTechnologyAppsഏറ്റവും മികച്ച 6 പുതിയ ഫീച്ചറുകളുമായി വാട്ട്സ്ആപ്പ് | 6 Amazing WhatsApp Features

ഏറ്റവും മികച്ച 6 പുതിയ ഫീച്ചറുകളുമായി വാട്ട്സ്ആപ്പ് | 6 Amazing WhatsApp Features



New Whatsapp features like Disappearing Messages / ഈ അടുത്ത സമയത്താണ് അനിമേറ്റഡ് സ്റ്റിക്കർ, ക്യുആര്‍ കോഡ്, ഡാര്‍ക്ക് മോഡ് തീം എന്നിവ വാട്സ് ആപ്പ് അവതരിപ്പിച്ചത്. എന്നാൽ എല്ലാം ഒരു കുടക്കീഴിൽ ആകുന്ന രീതിയിൽ ഉള്ള ഫീച്ചറുകൾ ആണ് വാട്സ് ആപ്പിൽ ഇനി വരാൻ പോകുന്നത്.

200 കോടിയോളം പേരാണ് ലോകം മുഴുവനും വാട്‌സ്ആപ്പ് ഉപയോഗിക്കുന്നത്. ആ ഉപഭോക്താക്കളെ വാട്സ് ആപ്പിലേക്ക് കൂടുതൽ സമയം ചെലവഴിക്കാൻ പ്രേരിപ്പിക്കുന്ന തരത്തിൽ ഉള്ള പുതിയ ഫീച്ചറുകളാണ് ഇനി വരാൻ പോകുന്നത്. റിപ്പോർട്ടുകൾ അനുസരിച്ച് ഉടൻ തന്നെ വാട്സ് ആപ്പിൽ ലഭ്യമാകുന്ന ഫീച്ചറുകൾ ഇവയാണ്.

WhatsApp Multi-device support: ഒരേ സമയം ഒന്നിലധികം ഡിവൈസുകളിൽ കണക്ട് ചെയ്യാം.

ഉടൻ പുറത്തിറക്കുന്ന ബീറ്റാ റിലീസില്‍ ഈ പ്രത്യേകത ഉണ്ടാകും. ഒരൊറ്റ വാട്സാപ്പ് അക്കൗണ്ട് ഒന്നിലധികം ഡിവൈസുകളില്‍ കണക്റ്റ് ചെയ്യാൻ കഴിയും. ലിങ്ക്ഡ് ഡിവൈസസ് എന്നാകും ഈ പ്രത്യേകതയുടെ പേര്. ഇതിലൂടെ കുട്ടികളുടെയും നമുക്ക് ട്രാക്ക് ചെയ്യണം എന്ന് തോന്നുന്നവരുടെയും വാട്സാപ്പ് അക്കൗണ്ടുകൾ മറ്റൊരു ഫോണിൽ കണക്റ്റ് ചെയ്യാൻ കഴിയും.



ഇപ്പോള്‍ ഡെസ്‌ക് ടോപ്പില്‍ വാട്‌സ്ആപ്പ് അക്കൗണ്ട് തുറക്കണമെങ്കില്‍ നിങ്ങളുടെ മൊബൈലിലും ഇന്റര്‍നെറ്റ് ഇല്ലാതെ തുറക്കാന്‍ കഴിയും. ചാറ്റ് ഹിസ്റ്ററി എല്ലാ ഡിവൈസുമായും സിങ്ക് ആയിരിക്കും.

WhatsApp In-app web browser: ഇന്‍-ആപ്പ് വെബ് ബ്രൗസര്‍

ഇനി വാട്‌സ്ആപ്പില്‍ വരുന്ന വെബ്‌സൈറ്റ് ലിങ്കുകള്‍ വായിക്കാൻ ആ ലിങ്കിൽ ക്ലിക്ക് ചെയ്ത് പുറത്ത് പോകേണ്ടതില്ല. ഇനി ആപ്പില്‍ നിന്നും പുറത്ത് പോകാതെ തുറന്ന് വായിക്കാന്‍ സാധിക്കുന്ന ഇന്‍-ആപ്പ് ബ്രൗസര്‍ ഉള്‍പ്പെടുത്തും.

WhatsApp Disappearing messages: അപ്രത്യക്ഷമാകുന്ന സന്ദേശങ്ങള്‍

ഈ ഫീച്ചറിലൂടെ സന്ദേശം ലഭിക്കുന്ന ആള്‍ മെസ്സേജ് വായിച്ചതിനുശേഷം അത് മാഞ്ഞുപോകും. നിലവിൽ സ്നാപ്ചാറ്റിൽ മാത്രമാണ് ഈ സംവിധാനം ഉള്ളത്. എന്നാല്‍, സ്‌നാപ് ചാറ്റില്‍ നിന്നും വ്യത്യസ്തമായി സമയപരിധി വാട്‌സ്ആപ്പിലുണ്ടാകും.

WhatsApp Search on web: വെബില്‍ തിരയാം

ആപ്പിലൂടെ വ്യാജ സന്ദേശങ്ങൾ പ്രചരിക്കുന്നത് തടയുകയാണ് ഇതിന്റെ പ്രത്യേകത. ഫോര്‍വേഡ് സന്ദേശത്തിലുള്ള ഏതെങ്കിലും ഭാഗത്തില്‍ കൂടുതല്‍ വ്യക്തത വേണമെന്ന് വായനക്കാരന് തോന്നിയാല്‍ ഒരു ലെന്‍സ് ഐക്കണ്‍ ഉപയോഗിച്ച് വെബിലേക്ക് പ്രവേശിച്ച് അതിന്റെ വസ്തുത തിരയാൻ കഴിയും.

Also Read | Arya 1 – Indian Made LED TV | ടെലിവിഷൻ രംഗത്ത് അതിശയിപ്പിക്കുന്ന ഫീച്ചേഴ്‌സുമായി ഇന്ത്യൻ നിർമ്മിത ഹൈബ്രിഡ് സ്മാർട്ട് ടിവി

WhatsApp Pay: വാട്സ് ആപ്പ് പേ

ഇനി ഓൺലൈൻ ട്രാൻസാക്ഷന് വേണ്ടി ഗൂഗിൾ പേ, ഫോൺ പേ പോലുള്ള ആപ്പുകൾ ഉപയോഗിക്കേണ്ടിവരില്ല. യൂ.പി.ഐ. ഉപയോഗിച്ച് വാട്സ്ആപ്പിൽ നിന്ന് തന്നെ ട്രാൻസാക്ഷൻ നടത്താനും, ഇപ്പോൾ മറ്റ് യൂ.പി.ഐ.ആപ്പുകളിൽ ഉള്ള എല്ലാ സേവനവും വാട്സാപ്പിലും ലഭ്യമാകും.

WhatsApp Storage control: സ്റ്റോറേജ് നിയന്ത്രണം

ഇപ്പോൾ വാട്സാപ്പിൽ ലഭിക്കുന്ന സന്ദേശങ്ങൾ ഫോണിന്റെ സ്റ്റോരേജിൽ ആണ് സൂക്ഷിക്കുന്നത്. ഇനി വാട്സാപ്പിൽ വരുന്ന മെസ്സേജുകൾ വാട്സാപ്പിനുള്ളിൽ തന്നെ സ്റ്റോർ ചെയ്യുന്ന സംവിധാനം ഉണ്ടാകും. നിലവിൽ ഐഫോണിൽ മാത്രമാണ് ഇത് ഉള്ളത്. ഇനി ആൻഡ്രോയിഡ് ഫോണുകളിലും ഇത് ലഭ്യമാകും.

6 Amazing WhatsApp Features. New Whatsapp features like Disappearing Messages, Whatsapp Pay coming soon

Stay Connected
16,985FansLike
2,048FollowersFollow
2,458FollowersFollow
Must Read
- Advertisement -
Related News
- Advertisement -