HomeTechnologyAppsടിക്ക് ടോക്ക് തിരിച്ചുവരുമോ ? | TikTok Ready to Store Data in India

ടിക്ക് ടോക്ക് തിരിച്ചുവരുമോ ? | TikTok Ready to Store Data in India



TikTok Ready to Store Data in India / ഇന്ത്യയിൽ ടിക്ക് ടോക്കിന് വിലക്കേർപ്പെടുത്തിയതിന് ശേഷം ഏത് രീതിയിലും വിലക്ക് നീക്കാനുള്ള ശ്രമത്തിലാണ് ടിക്ടോക് അധികൃതര്‍. ഒടുവില്‍ വിശദീകരണം ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ നോട്ടീസിന് മറുപടി നല്‍കിയിരിക്കുകയാണ് ടിക് ടോക്. ഐടി വകുപ്പ് നല്‍കിയ ചോദ്യാവലിക്ക് ടിക് ടോക് വിശദമായി മറുപടി നല്‍കിയിട്ടുണ്ട്.

ഡാറ്റ മുഴുവന്‍ ഇന്ത്യയില്‍ സൂക്ഷിക്കാമെന്നാണ് ടിക്ടോക് സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നത്. സ്വകാര്യതയും വിശ്വാസ്യതയും ലംഘിച്ചിട്ടില്ലെന്നും ഇന്ത്യന്‍ സര്‍ക്കാര്‍ നിയമങ്ങള്‍ക്കുള്ളില്‍ നിന്നുകൊണ്ടാണ് പ്രവര്‍ത്തിച്ചതെന്നും ടിക് ടോക് വ്യക്തമാക്കി.

Also Read / 47 ചൈനീസ് ആപ്പുകൾ കൂടി നിരോധിച്ചു | 47 Chinese Apps Banned



സര്‍ക്കാര്‍ നല്‍കിയ 77 ചോദ്യങ്ങള്‍ക്കും കൃത്യമായ മറുപടി നല്‍കിയെന്ന് ടിക് ടോക് വക്താവ് പറഞ്ഞു. കമ്പനികളുടെ മറുപടി പരിശോധിക്കാനും തീരുമാനം എടുക്കാനും സര്‍ക്കാര്‍ ഉന്നതതല കമ്മിറ്റിയെ രൂപീകരിച്ചിട്ടുണ്ട്. ചൈനീസ് കമ്പനിയായ ബൈറ്റ്ഡാന്‍സിൻറെ ഉടമസ്ഥതയിലാണ് ടിക് ടോക്. ഇന്ത്യയില്‍ 30 കോടി ഉപഭോക്താക്കളാണ് ടിക്ടോകിന് ഉണ്ടായിരുന്നത്.

ചൈനീസ് ബന്ധം കാരണം പല രാജ്യങ്ങളും ടിക്ക് ടോക്ക് നിരോധിക്കാനുള്ള സാധ്യതയുള്ളത് കൊണ്ട് കമ്പനി ആസ്ഥാനം ചൈനയിൽ നിന്നും മാറ്റാനുള്ള ശ്രമത്തിൽ ആണ് ബൈറ്റ് ഡാൻസ്. ചൈനീസ് ബന്ധം തിരിച്ചടിയാണെന്ന് തിരിച്ചറിഞ്ഞ ടിക് ടോക് ആസ്ഥാനം ലണ്ടനിലേക്ക് മാറ്റാനും ശ്രമിക്കുന്നുണ്ട്.

TikTok Ready to Store Data in India. TikTok submits response to 77 questions from government

Stay Connected
16,985FansLike
2,048FollowersFollow
2,458FollowersFollow
Must Read
- Advertisement -
Related News
- Advertisement -