HomeTechnologyAppsവാട്സാപ്പിന്റെ പുതിയ സ്വകാര്യത നയം സ്റ്റാറ്റസിലൂടെ ഉപയോക്താക്കളെ അറിയിച്ച് ബോധവത്കരണം | Whatsapp Privacy Status

വാട്സാപ്പിന്റെ പുതിയ സ്വകാര്യത നയം സ്റ്റാറ്റസിലൂടെ ഉപയോക്താക്കളെ അറിയിച്ച് ബോധവത്കരണം | Whatsapp Privacy Status



ലോകത്ത് ഏറ്റവുമധികം ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകളിലൊന്നായ വാട്ട്‌സ്ആപ്പ് ( Whatsapp ) അതിന്റെ പുതിയ സ്വകാര്യത സവിശേഷതയെക്കുറിച്ച് ഉപയോക്താക്കളെ ബോധവത്കരിക്കുന്ന തിരക്കിൽ ആണ്. നിരവധി പേർ ഇതിനകം സിഗ്നലിലേക്ക് മാറുന്നതിൽ ആശങ്കയിൽ ആണ് വാട്സാപ്പ്. ഈ സാഹചര്യത്തിൽ ആണ് അവരുടെ സ്വകാര്യത നയത്തെ കുറിച്ച് വാട്സാപ്പ് സ്റ്റാറ്റസ് ആയി അറിയിച്ചത്.

Also Read | വാട്സ്ആപ്പിലൂടെ കുറഞ്ഞ ചെലവിൽ ആരോഗ്യ ഇൻഷുറൻസ് വാങ്ങാം

‘വാട്ട്‌സ്ആപ്പ്’ സ്റ്റാറ്റസിൽ നാല് സന്ദേശങ്ങൾ ആണ് അവർ അറിയിച്ചത്. ‘നിങ്ങളുടെ സ്വകാര്യതയോട് ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്’, ‘നിങ്ങൾ ഷെയർ ചെയ്യുന്നത് വാട്ട്‌സ്ആപ്പിന് കാണാൻ കഴിയില്ല’, ‘വാട്ട്‌സ്ആപ്പ് നിങ്ങളുടെ സ്വകാര്യ സംഭാഷണങ്ങൾ എൻക്രിപ്റ്റുചെയ്‌തതിനാൽ വായിക്കാനോ കേൾക്കാനോ കഴിയില്ല’, ‘വാട്‌സ്ആപ്പ് നിങ്ങളുടെ കോൺടാക്ട് ഡീറ്റെയിൽസ് ഫേസ്ബുക്കുമായി പങ്കിടുന്നില്ല’. ഇവയായിരുന്നു വാട്സ് ആപ്പ് സ്റ്റാറ്റസ് ആയി എല്ലാവര്ക്കും ലഭിച്ചത്.



News Summary: Whatsapp Privacy Status. WhatsApp Leaves Message On ‘Status’ Giving Assurance On Privacy. We are committed to your privacy. Read more News  Malayalam News from Hourly Malayalam | Kerala News In Malayalam | India News In Malayalam  | Sports News Malayalam.

Stay Connected
16,985FansLike
2,048FollowersFollow
2,458FollowersFollow
Must Read
- Advertisement -
Related News
- Advertisement -