HomeTechnologyആപ്പിളിൻറെ ഏറ്റവും വിലകുറഞ്ഞ മോഡലായ ഐഫോൺ എസ്.ഇ. ഇന്ത്യൻ വിപണിയിൽ.

ആപ്പിളിൻറെ ഏറ്റവും വിലകുറഞ്ഞ മോഡലായ ഐഫോൺ എസ്.ഇ. ഇന്ത്യൻ വിപണിയിൽ.

iphone se for sale in india may 20


ആപ്പിളിൻറെ ഏറ്റവും പുതിയ മോഡലായ ഐഫോൺ എസ്ഇ 2020 മെയ് 20 മുതൽ ഇന്ത്യയിൽ വിൽപ്പനയ്ക്ക്. ഫ്ലിപ്കാർട്ട് വഴിയാണ് എസ് ഇയുടെ വിൽപ്പന. ഫ്ലിപ്പ്കാർട്ടിൽ ഐഫോൺ എസ്ഇ 2020 ലിസ്റ്റ് ചെയ്തിട്ടുണ്ട്. ലോഞ്ച് കഴിഞ്ഞ് ഒരാഴ്ചയ്ക്ക് ശേഷമാണ് ഐഫോൺ എസ്ഇ 2020 യുഎസിൽ വിൽപ്പനയ്‌ക്കെത്തിയത്.

ലോക്ക് ഡൗണിൽ സ്മാർട്ട്ഫോൺ വിൽപ്പന അമേരിക്കയിൽ തടഞ്ഞിരുന്നില്ല. അതിനാൽ അവിടെ വിൽപ്പന ആരംഭിക്കുകയായിരുന്നു. എന്നാൽ ഇന്ത്യയിൽ അവശ്യസാധനങ്ങൾ ഒഴികെ ഉള്ളവ ഇകൊമേഴ്‌സ് വഴി വിൽക്കാൻ അനുവാദം ഉണ്ടായിരുന്നില്ല. ഇപ്പോൾ നിയന്ത്രണങ്ങളിൽ ഇളവ് വന്ന സാഹചര്യത്തിൽ സ്മാർട്ട്ഫോൺ വിൽപ്പന ആരംഭിച്ചിട്ടുണ്ട്.

Also Read | സംസ്ഥാനത്ത് സ്വർണ്ണവില വീണ്ടും കൂടി; ഇന്നത്തെ വില എത്രയെന്നറിയാം



മെയ് 20 ബുധനാഴ്ച ഉച്ചയ്ക്ക് 12 മണി മുതൽ ഐഫോൺ എസ്ഇ 2020 ബുക്കിങ് ആരംഭിക്കും എന്ന് ഫ്ലിപ്പ്കാർട്ടിൽ വ്യക്തമാക്കുന്നു. 42,500 രൂപ മുതലാണ് ലഭ്യമാകുന്നത്.

മൂന്ന് വേരിയന്റുകളിലാണ് ഐഫോൺ എസ്.ഇ. വരുന്നത് – 64 ജിബി മോഡലിന് 42,900 രൂപയും 128 ജിബി മോഡലിന് 47,800 രൂപയും, 256 ജിബി മോഡലിന് 58,300 രൂപയുമാണ് വില.

Also Read | രാജ്യത്തെ സാമ്പത്തിക വ്യാവസായിക മേഖലയിൽ മുഴുവൻ അഴിച്ചുപണി; ആത്മനിര്‍ഭര്‍ അഭിയാന്‍

ഇന്ത്യയിൽ വിൽപ്പനയെ സംബന്ധിച്ച് ആപ്പിൾ ഔദ്യോഗിമായി വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ലെങ്കിലും ഫ്ലിപ്പ്കാർട്ടിലെ ലിസ്റ്റിങിൽ സെയിൽ ആരംഭിക്കുന്ന തിയ്യതി നൽകിയിട്ടുണ്ട്.

Stay Connected
16,985FansLike
2,048FollowersFollow
2,458FollowersFollow
Must Read
- Advertisement -
Related News
- Advertisement -