HomeTechnologyഒരേ സമയം നാലിൽ കൂടുതൽ പേരുമായി വീഡിയോ കാൾ ചെയ്യാൻ കഴിയുന്ന സൗകര്യവുമായി വാട്സ് ആപ്പ്

ഒരേ സമയം നാലിൽ കൂടുതൽ പേരുമായി വീഡിയോ കാൾ ചെയ്യാൻ കഴിയുന്ന സൗകര്യവുമായി വാട്സ് ആപ്പ്

whats app will allow video call more than 4 people


ഒരേ സമയം നാലിൽ കൂടുതൽ പേരുമായി വീഡിയോ കാൾ ചെയ്യാൻ കഴിയുന്ന സവിശേഷത നടപ്പാക്കാൻ ഒരുങ്ങി വാട്ട്സ്ആപ്പ്.

കൊറോണ വൈറസ് ബാധിച്ചതോടെ എല്ലാവരും വീഡിയോ കോൺഫറൻസിലേക്ക് വഴിമാറി, ഔദ്യോഗികാകവും അനൗദ്യോഗികവും ആയ സംഭാഷണങ്ങൾക്ക് വാട്സ്ആപ്പിൽ നാലിൽ കൂടുതൽ പേരുമായി സംസാരിക്കാൻ കഴിയില്ല എന്നത് zoom ആപ്പിലേക്ക് എല്ലാവരെയും ആകർഷിച്ചു.

ഇന്ത്യയിൽ zoom ആപ്പിന് ഇപ്പോൾ വലിയ പ്രചാരം കിട്ടി. ഒരേ സമയം 100 പേരുമായി വീഡിയോ കോൺഫെറൻസ് സാധ്യമാകും എന്നതാണ് സൂം ആപ്പ് ജനപ്രീയം ആകാൻ ഉള്ള കാരണം.



എന്നാൽ സിലിക്കൺ വാലി സ്റ്റാർട്ട് അപ്പ് ആയ ഈ ആപ്ലിക്കേഷൻ സുരക്ഷിതമല്ലാത്തതിനാൽ പല ഐ.ടി.കമ്പനികളും ഇന്ത്യൻ സർക്കാർ ഉൾപ്പെടെ ഇത് ഉപയോഗിക്കുന്നതിനെ വിലക്കിയിരുന്നു.

ഈ വെല്ലുവിളിയെ മറികടക്കാൻ 4ൽ കൂടുതൽ പേരുമായി വീഡിയോ കോൺഫറൻസ് ചെയ്യാനുള്ള സൗകര്യം സാധ്യമാക്കാൻ പോകുകയാണ് വാട്സ് ആപ്പ്.

ഈ ഫീച്ചർ ഇപ്പോൾ ഡിവലപ്പ് ചെയ്തുകൊണ്ടിരിക്കുന്നതിനാൽ എപ്പോൾ ലഭ്യമാകും എന്ന് അറിവായിട്ടില്ല. ഈ ഫീച്ചർ ലഭിക്കുവാൻ ഉപഭോക്താക്കൾ അപ്‌ഡേറ്റ് ചെയ്യണ്ടതായി വരും.

Read more articles

Stay Connected
16,985FansLike
2,048FollowersFollow
2,458FollowersFollow
Must Read
- Advertisement -
Related News
- Advertisement -