HomeTechnologyTech Infoപ്രവർത്തനം നിർത്താൻ ഐഫോൺ ഫാക്ടറി; 25000 ജീവനക്കാരെ നിയമിക്കാൻ പദ്ധതിയുണ്ടായിരുന്നു

പ്രവർത്തനം നിർത്താൻ ഐഫോൺ ഫാക്ടറി; 25000 ജീവനക്കാരെ നിയമിക്കാൻ പദ്ധതിയുണ്ടായിരുന്നു



ബെംഗളൂരുവിനടുത്തുള്ള ഉൽ‌പാദന കേന്ദ്രം കൊള്ളയടിക്കാനും അതിനെ തകർക്കാനും ആസൂത്രിതമായ ഗൂഡാലോചനയുണ്ടെന്ന് ആരോപിച്ച് തായ്‌വാൻ ആസ്ഥാനമായുള്ള കമ്പനിയായ വിസ്ട്രോൺ കർണാടകയിൽ ഇനി കൂടുതൽ നിക്ഷേപം നടത്താണോ എന്നാലോചിക്കുന്നെണ്ടെന്ന് പുതിയ വാർത്തകൾ വരുന്നു.

കർണാടകയില കോലാർ ജില്ലയിലുള്ള മറ്റ് ഐഒടി ഉൽ‌പന്നങ്ങൾക്ക് പുറമെ, ഫാക്ടറിയിൽ ഐഫോണുകൾ നിർമ്മിക്കുന്ന കമ്പനിക്ക് അടുത്ത വർഷം അവസാനത്തോടെ 25,000 ജീവനക്കാരെ നിയമിക്കാൻ പദ്ധതിയുണ്ടായിരുന്നു, എന്നാൽ ഫാക്ടറി ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ അത് വേണ്ട എന്ന കമ്പനി. നിലവിൽ 12,000 ത്തോളം ആളുകൾ ജോലി ചെയ്യുന്നുണ്ട്, അതിൽ 1,200 പേർ മാത്രമാണ് സ്ഥിര ജീവനക്കാർ മറ്റുള്ളവർ താത്കാലിക ജീവനക്കാർ ആണ്.

iphone factory violance images

Also Read | ജിയോ കർഷകർക്ക് എതിരെ പ്രവർത്തിക്കുന്നു; പരാതിയുമായി ജിയോ



കഴിഞ്ഞ ദിവസം 2000 ത്തോളം വരുന്ന താത്കാലിക ജീവനക്കാർ ശമ്പളം നൽകിയില്ല എന്നാരോപിച്ചു ഫാക്ടറി അടിച്ചു തകർക്കുകയും, ഐഫോൺ ഉൾപ്പെടെയുള്ള ഫാക്ടറി ഉപകരണങ്ങൾ മോഷ്ടിക്കുകയും ചെയ്തു. ഏകദേശം 430 കോടിയുടെ നഷ്ടമുണ്ടായതായി കമ്പനി അറിയിച്ചു. നിലവിൽ കമ്പനി പൂർണ്ണമായും പ്രവർത്തനം നിലച്ചിരിക്കുകയാണ്. ലോക്ക് ഡൗണിന് മുൻപ് 15000 രൂപ മുതൽ 20000 രൂപ വരെ ശമ്പളമുണ്ടായിരുന്ന താത്കാലിക ജീവനക്കാരുടെ ശമ്പളം 7000 മുതൽ 9000 രൂപയാക്കി ചുരുക്കിയതാണ് പ്രകോപനത്തിന് കാരണമായതെന്ന് പറയുന്നു.

News Summary: iPhone maker Wistron in crisis may stop expansion in india. Wistron manufactures iPhones at the factory apart from other IoT products.

Stay Connected
16,985FansLike
2,048FollowersFollow
2,458FollowersFollow
Must Read
- Advertisement -
Related News
- Advertisement -