Tech Info

ലോകത്തിന്റെ സ്മാർട്ടഫോൺ ഹബ്ബാകാൻ ഇന്ത്യ | India soon become smartphone of the world

smartphones india manufacturing

India soon become smartphone of the world / ആഭ്യന്തര-അന്താരാഷ്‌ട്ര സ്മാർട്ഫോൺ വിപണി പിടിച്ചടക്കാൻ ഇന്ത്യ. പ്രധാനമന്ത്രിയുടെ “മെയ്ക്ക് ഇൻ ഇന്ത്യയുടെ” ഭാഗമായി സ്മാർട്ട് ഫോൺ നിർമ്മാണം ഇന്ത്യയിൽ തുടങ്ങാൻ ആത്മനിർഭർ ഭാരത് വഴി 660 കോടി ഡോളറിന്റെ പദ്ധതിയുടെ ഭാഗമാകാൻ അപേക്ഷിച്ച് സാംസങ്, ആപ്പിളിന്റെ കരാർ നിർമാണ പങ്കാളികളായ ഫോക്‌സ്‌കോൺ, വിസ്‌ട്രോൺ, പെഗട്രോൺ, ഇന്ത്യൻ സ്മാർട്ട്‌ഫോൺ വിൽപനക്കാരായ മൈക്രോമാക്‌സ്, ലാവ.

സ്മാർട്ട്‌ഫോൺ നിർമാണ പരിസ്ഥിതി വ്യവസ്ഥയുടെ നിർമ്മാണത്തിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച് ഇന്ത്യയിൽ ഉയർന്ന നിലവാരമുള്ള ഇലക്ട്രോണിക്സ് ഉൽ‌പാദനത്തിന് ഉത്തേജനം നൽകുന്നതിന് ലക്ഷ്യമിട്ടുള്ള ഗവൺമെന്റിന്റെ പുതുതായി പുറത്തിറക്കിയ പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ്സ് (പി‌എൽ‌ഐ) പദ്ധതി പ്രകാരം കമ്പനികൾ നിർദ്ദേശങ്ങൾ സമർപ്പിച്ചു.

Also Read / എത്ര അകലെയുള്ളവരെയും ഇനി അടുത്ത് നിൽക്കുന്ന രീതിയിൽ കണ്ട് സംസാരിക്കാം; ജിയോ ഗ്ലാസ് | What is Jio Glass ? | How to use Jio Glass ?

തായ്‌വാൻ കമ്പനി പെഗട്രോൺ ഇന്ത്യയിൽ ആദ്യമായി ഒരു നിക്ഷേപത്തിന് ഒരുങ്ങുകയാണ്. നിലവിൽ 22 കമ്പനികളാണ് പദ്ധതിയ്ക്കായി അപേക്ഷ സമർപ്പിച്ചിട്ടുള്ളത്. ഇലക്ട്രോണിക്‌സ് ഘടകങ്ങളുടെ നിർമാണം ഉൾപ്പെടെ പ്രാദേശികമായി ഉത്പാദിപ്പിക്കുന്ന യൂണിറ്റുകളുടെ 60% ഇന്ത്യയ്ക്ക് പുറത്തേക്ക് കയറ്റുമതി ചെയ്യാനും സമ്മതിച്ചിട്ടുള്ളതായി ഐടി മന്ത്രി രവിശങ്കർ പ്രസാദ് വ്യക്തമാക്കി.

അഞ്ച് വർഷംകൊണ്ട് 15300 കോടി ഡോളർ വിലമതിക്കുന്ന സ്മാർട്ട്‌ഫോണുകളുടെയും ഘടകങ്ങളുടെയും നിർമാണം പൂർത്തിയാക്കാൻ കഴിയുമെന്നാണ് കമ്പനികളുടെ വാദം. പദ്ധതി നടപ്പാകുന്നതോടെ 12 ലക്ഷം ഇന്ത്യക്കാർക്ക് പ്രത്യക്ഷവും പരോക്ഷവുമായി തൊഴിൽ നൽകാമെന്ന് കമ്പനികൾ സമ്മതിച്ചിട്ടുള്ളതായും മന്ത്രി പറഞ്ഞു.

You may also like

we are committed to your privacy
Tech Info

വി ആർ കമ്മിറ്റഡ് റ്റു യുവർ പ്രൈവസി മലയാളം; മലയാളികൾ കഴിഞ്ഞ മണിക്കൂറിൽ ഗൂഗിളിൽ തിരഞ്ഞത്

കഴിഞ്ഞ ദിവസങ്ങളിൽ വാട്സാപ്പിൽ പ്രത്യക്ഷപ്പെട്ട സ്റ്റാറ്റസിന്റെ മലയാളം അർഥം തേടി മലയാളികൾ ഏറ്റവും കൂടുതൽ തിരഞ്ഞത് ...
whatsapp-sbi-general-health-insurance
Tech Info

വാട്സ്ആപ്പിലൂടെ കുറഞ്ഞ ചെലവിൽ ആരോഗ്യ ഇൻഷുറൻസ് വാങ്ങാം | Whatsapp Insurance

ഇന്ത്യയിലെ ഉപയോക്താക്കൾക്ക് ആരോഗ്യ പരമായ സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ഈ വർഷാവസാനത്തോടെ തങ്ങളുടെ പ്ലാറ്റ്‌ഫോമിലൂടെ ...
iphone factory violance news today
Tech Info

പ്രവർത്തനം നിർത്താൻ ഐഫോൺ ഫാക്ടറി; 25000 ജീവനക്കാരെ നിയമിക്കാൻ പദ്ധതിയുണ്ടായിരുന്നു

ബെംഗളൂരുവിനടുത്തുള്ള ഉൽ‌പാദന കേന്ദ്രം കൊള്ളയടിക്കാനും അതിനെ തകർക്കാനും ആസൂത്രിതമായ ഗൂഡാലോചനയുണ്ടെന്ന് ആരോപിച്ച് തായ്‌വാൻ ആസ്ഥാനമായുള്ള കമ്പനിയായ ...

More in:Tech Info

Comments are closed.