Tech Info

എത്ര അകലെയുള്ളവരെയും ഇനി അടുത്ത് നിൽക്കുന്ന രീതിയിൽ കണ്ട് സംസാരിക്കാം; ജിയോ ഗ്ലാസ് | What is Jio Glass ? | How to use Jio Glass ?

What is Jio Glass

What is Jio Glass ? | How to use Jio Glass ? / റിലയന്‍സിന്റെ വാര്‍ഷിക ജനറല്‍ മീറ്റിൽ മുകേഷ് അംബാനി അവതരിപ്പിച്ച ജിയോ 3d ഗ്ലാസ് ആണ് ഏറെ ശ്രദ്ധേയമായത്. ഫോണുമായി ബന്ധിപ്പിക്കാൻ കഴിയും എന്നതാണ് ഇതിൻറെ ഏറ്റവും വലിയ പ്രത്യേകത. ഇനി വിഡിയോ കോളുകളും മീറ്റിംഗുകളുമെല്ലാം ത്രിഡി ഹോളോഗ്രാഫിക് രീതിയില്‍ കാണാന്‍ സാധിക്കും.

സണ്‍ഗ്ലാസുപോലെയാണ് ജിയോ ഗ്ലാസിന്റെ ഡിസൈനിംഗ്. എല്ലാ തരത്തിലുള്ള ഓഡിയോകളും സപ്പോര്‍ട്ട് ചെയ്യുന്ന എക്‌സ്ആര്‍ സൗണ്ട് സിസ്റ്റമാണ് ജിയോ ഗ്ലാസില്‍ നല്‍കിയിരിക്കുന്നത്.

ശബ്ദനിര്‍ദേശങ്ങളിലൂടെ ഫോണ്‍വിളിക്കാനും ജിയോ ഗ്ലാസിലൂടെ സാധിക്കും. ഇതിനായി അലക്സ, ഗൂഗിള്‍ അസിസ്റ്റന്റ് പോലുള്ള വിര്‍ച്വല്‍ അസിസ്റ്റന്റ് സംവിധാനങ്ങളാണ് ജിയോ ഉപയോഗിക്കുന്നത്.

Also Read / കൊറോണവൈറസ് രോഗികളെ നിരീക്ഷിക്കാൻ റോബോട്ട് | Tomodachi Robot in Kannur Medical College

മിക്സഡ് റിയാലിറ്റി അടിസ്ഥാനമാക്കിയുള്ള ഹോളോഗ്രാഫിക് ലെന്‍സ് ആണ് ജിയോ ഗ്ലാസിന്റെ പ്രത്യേകത. കോണ്‍ഫറന്‍സ് കോള്‍, പ്രസന്റേഷനുകള്‍, ചര്‍ച്ചകള്‍, തുടങ്ങി നിരവധി കാര്യങ്ങള്‍ ജിയോ ഗ്ലാസ് ഉപയോഗിച്ച് 3ഡി യായി കാണാൻ സാധിക്കും.

ചുരുക്കത്തിൽ അകലെ നിൽക്കുന്ന ഒരു വ്യക്തിയുമായി വീഡിയോ കാൾ ചെയ്യുമ്പോൾ നമ്മുടെ അടുത്ത് നിൽക്കുന്ന അനുഭവം ജിയോ ഗ്ലാസ്സിലൂടെ നമുക്ക് ലഭിക്കും. ജിയോ ഗ്ലാസ് ഉപയോഗിച്ച് വിര്‍ച്വല്‍ ക്ലാസുകള്‍ നടത്താനും സാധിക്കും.

പ്ലാസ്റ്റിക്കില്‍ നിര്‍മിതമായ ഫ്രെയിം ആണ് ജിയോഗ്ലാസിന്റെ പ്രധാന ഭാഗം. നിലവില്‍ 25 മിക്‌സഡ് റിയാലിറ്റി ആപ്ലിക്കേഷനുകള്‍ ജിയോ ഗ്ലാസില്‍ ലഭ്യമാണ്. രണ്ട് ലെന്‍സുകളുടെയും മധ്യത്തിലായി ഒരു ക്യാമറയുണ്ട്. ലെന്‍സുകള്‍ക്ക് പുറകിലായാണ് മിക്സഡ് റിയാലിറ്റി സംവിധാനങ്ങള്‍ ഒരുക്കുന്ന സാങ്കേതിക സൗകര്യങ്ങള്‍ ഉള്ളത്.

What is Jio Glass ? | How to use Jio Glass ?. Jio Glass is designed for teachers and students to enable 3D virtual rooms and conduct holographic classes via the Jio Mixed Reality service in real-time.

You may also like

we are committed to your privacy
Tech Info

വി ആർ കമ്മിറ്റഡ് റ്റു യുവർ പ്രൈവസി മലയാളം; മലയാളികൾ കഴിഞ്ഞ മണിക്കൂറിൽ ഗൂഗിളിൽ തിരഞ്ഞത്

കഴിഞ്ഞ ദിവസങ്ങളിൽ വാട്സാപ്പിൽ പ്രത്യക്ഷപ്പെട്ട സ്റ്റാറ്റസിന്റെ മലയാളം അർഥം തേടി മലയാളികൾ ഏറ്റവും കൂടുതൽ തിരഞ്ഞത് ...
whatsapp-sbi-general-health-insurance
Tech Info

വാട്സ്ആപ്പിലൂടെ കുറഞ്ഞ ചെലവിൽ ആരോഗ്യ ഇൻഷുറൻസ് വാങ്ങാം | Whatsapp Insurance

ഇന്ത്യയിലെ ഉപയോക്താക്കൾക്ക് ആരോഗ്യ പരമായ സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ഈ വർഷാവസാനത്തോടെ തങ്ങളുടെ പ്ലാറ്റ്‌ഫോമിലൂടെ ...
iphone factory violance news today
Tech Info

പ്രവർത്തനം നിർത്താൻ ഐഫോൺ ഫാക്ടറി; 25000 ജീവനക്കാരെ നിയമിക്കാൻ പദ്ധതിയുണ്ടായിരുന്നു

ബെംഗളൂരുവിനടുത്തുള്ള ഉൽ‌പാദന കേന്ദ്രം കൊള്ളയടിക്കാനും അതിനെ തകർക്കാനും ആസൂത്രിതമായ ഗൂഡാലോചനയുണ്ടെന്ന് ആരോപിച്ച് തായ്‌വാൻ ആസ്ഥാനമായുള്ള കമ്പനിയായ ...

More in:Tech Info

Comments are closed.